സഹകരണ ബാങ്കിൽ സൂക്ഷിച്ചിരുന്ന 60 പവനോളം സ്വർണം കാണാനില്ല; പരാതിയുമായി യുവതി

കൊടുങ്ങല്ലൂരിൽ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച സ്വർണം കാണാതായതായി പരാതി. കൊടുങ്ങല്ലൂർ സഹകരണ ബാങ്കിന്റെ അഴീക്കോട് ശാഖയിൽ നിന്നാണ് സ്വർണം കാണാതായത്. ശാഖയിൽ നിന്ന് അറുപത് പവനോളം സ്വർണം നഷ്ടപ്പെട്ടതായാണ് പരാതി. എടമുട്ടം സ്വദേശിനി സുനിതയാണ് കൊടുങ്ങല്ലൂർ പോലീസിൽ പരാതി നൽകിയത്.

സുനിതയുടെയും അമ്മ സാവിത്രിയുടെയും പേരിൽ സേഫ് ഡിപ്പോസിറ്റ് ലോക്കർ ഇവിടെയുണ്ട്. ബംഗളൂരുവിൽ താമസിക്കുന്ന സുനിത നാട്ടിലെത്തി ബാങ്ക് ലോക്കർ തുറന്നപ്പോൾ ആണ് സ്വർണം നഷ്ടപെട്ട വിവരം അറിയുന്നത്. തുടർന്ന് യുവതി കൊടുങ്ങല്ലൂർ പോലീസിൽ പരാതി നൽകി.

കഴിഞ്ഞ വർഷം ഒക്ടോബറിൽ സുനിത ഇവിടെ ആഭരണങ്ങൾ സൂക്ഷിച്ചിരുന്നു. ഭൂരിഭാഗം ആഭരണങ്ങളും പലതവണ ലോക്കറിൽ സൂക്ഷിച്ചിരുന്നതായും യുവതി ആരോപിച്ചു. സുരക്ഷിത നിക്ഷേപ ലോക്കറിന്റെ താക്കോൽ ഉപയോക്താവിന്റെ കൈയിലും മാസ്റ്റർ കീ ബാങ്കിലുമായിരിക്കും. ഇവ രണ്ടും ഉപയോഗിച്ച് മാത്രമേ ലോക്കർ തുറക്കാൻ കഴിയൂ. സംഭവത്തിന് പിന്നാലെ ബാങ്ക് അധികൃതരും പരാതി നൽകിയിട്ടുണ്ട്.

Prime Reel News

Similar Posts