മകന്റെ ബൈക്ക് കത്തിക്കാൻ ക്വട്ടേഷൻ കൊടുത്തത് അമ്മ; പിന്നാലെ തുകയെ ചൊല്ലി തർക്കം; വീട്ടമ്മയെ അതേ സംഘം ആക്രമിച്ചതായി പരാതി; അറസ്റ്റ്

ബൈക്ക് കത്തിക്കാൻ മാസങ്ങൾക്ക് മുമ്പ് ക്വട്ടേഷൻ നൽകിയ വീട്ടമ്മയെ അതെ സംഘം തന്നെ ആക്രമിച്ചതായി പരാതി. മലപ്പുറം മേലാറ്റൂരിലാണ് ഈ സംഭവം ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ മേലാറ്റൂർ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെരിന്തൽമണ്ണ കോടതി പ്രതികളെ റിമാൻഡ് ചെയ്തു.

മുള്ള്യാകുർശ്ശി തച്ചംകുന്നേൽ നഫീസയെ ആണ് മൂന്നംഗ സംഘം ആക്രമിച്ചത്. തമിഴ്‌നാട് ഉക്കടം സ്വദേശി കാജാ ഹുസൈൻ (39), പന്തളം ചേരി സ്വദേശി നാസർ (32), മുള്ളിയകുർശി സ്വദേശി മെഹബൂബ് (58) എന്നിവരാണ് അറസ്റ്റിലായത്. മേലാറ്റൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ആർ.രഞ്ജിത്തും സംഘവുമാണ് ഇവരെ പിടികൂടിയത്.

വീട്ടമ്മ നൽകിയ ക്വട്ടേഷൻ വാങ്ങി മകന്റെ ബൈക്ക് കത്തിച്ച കേസിൽ അറസ്റ്റിലായ പ്രതികളാണിവർ. ഈ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതികൾ അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.

മകനുമായുള്ള പ്രശ്‌നത്തെ തുടർന്ന് ഏതാനും മാസങ്ങൾക്ക് മുമ്പ് നഫീസ ബൈക്ക് കത്തിക്കാൻ ക്വട്ടേഷൻ നൽകിയിരുന്നത്. ക്വട്ടേഷൻ തുകയെ ചൊല്ലി വീട്ടമ്മയും പ്രതികളും തമ്മിൽ വാക്ക് തർക്കമുണ്ടായി. ഇതേത്തുടർന്ന് വെള്ളിയാഴ്ച മാരകായുധങ്ങളുമായി മുള്ള്യാകുർശ്ശിയിലെ വീട്ടിലെത്തി ഒരു സംഘം നഫീസയെ ആക്രമിക്കുകയായിരുന്നു. ഇവർ നഫീസയുടെ വീട് അ, ടിച്ചു തകർത്തു.

Prime Reel News

Similar Posts