മന്ത്രിയുടെ ഈ പ്രതികരണം തന്നെ പാതി ബുദ്ധിയില്ലായമയും പാതി നിവൃത്തിയില്ലായമയുമാണ്; ഹരീഷ് പേരടി

ക്ഷേത്രത്തിൽ ജാതീയത നേരിട്ടുവെന്ന് പറയാൻ ദേവസ്വം മന്ത്രി ഏഴ് മാസമെടുത്തതിനെ വിമർശിച്ച് നടൻ ഹരീഷ് പേരടി . മന്ത്രിയുടെ ഈ പ്രതികരണം തന്നെ പാതി ബുദ്ധിയില്ലായമയും പാതി നിവൃത്തിയില്ലായ്മയുമാണെന്നും ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് ഇങ്ങിനെ: ജാതിയത നേരിട്ട ദേവസ്വം മന്ത്രിക്ക് അത് പുരോഗമന കേരളത്തോട് പറയാൻ ഏഴുമാസം…ബുദ്ധിയുള്ളവർ ഈ വിഷയത്തോട് പ്രതികരിക്കുക ഇനിയും ഏഴുമാസം കഴിഞ്ഞ് മാത്രമാണ്..ഈ പ്രതികരണം തന്നെ പാതി ബുദ്ധിയില്ലായമയും പാതി നിവൃത്തിയില്ലായമയുമാണ്..

കഴിഞ്ഞ ദിവസമാണ് തനിക്ക് ജാതി വിവേചനം നേരിടേണ്ടി വന്നതിനെക്കുറിച്ച് മന്ത്രി കെ രാധാകൃഷ്ണൻ പൊതുവേദിയിൽ തുറന്ന് പറഞ്ഞത്. ഈ സമീപനത്തിന് അതേ വേദിയിൽ തന്നെ പ്രതിഷേധം അറിയിച്ചതായും മന്ത്രി വ്യക്തമാക്കിയിരുന്നു. കോട്ടയത്ത് ഭാരതീയ വേലൻ സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനത്തിൽ ഇന്നലെ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ.

Prime Reel News

Similar Posts