സനൂപ് സിനിമാനടനല്ല, വെളുത്തിട്ടുമല്ല, അയാളുടെ ജാതി ആർക്കുമറിയില്ല; പോലീസ് കേസ്സുമെടുത്തു; പോലിസിന്റെ ID ചോദിച്ച സിനിമാനടനൊടൊപ്പം നിൽക്കുന്ന എല്ലാ പുരോഗമന രോമങ്ങളും സനൂപിനെ മാത്രം കണ്ടില്ലെന്ന് നടിച്ചു
വിനായകൻ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ച വിഷയവുമായി ബന്ധപെട്ടു ഹരീഷ് പേരടി തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ്, പാനൂർ ചൊക്ലിയിലെ സനൂപ്..സിനിമാനടനല്ല… വെളുത്തിട്ടുമല്ല… അയാളുടെ ജാതി ആർക്കുമറിയില്ല… ഈ ഒക്ടോബര് 10 ന് അയാൾ പോലിസിനോട് ഒരു ചോദ്യം ചോദിച്ചു…സീറ്റ് ബെൽറ്റ് ഇടാതെ നിങ്ങൾ എങ്ങിനെയാണ് പോലീസ് വാഹനത്തിൽ യാത്ര ചെയ്യുന്നത് എന്ന്.
പോലീസ് കേസ്സുമെടുത്തു. പോലിസിന്റെ ID ചോദിച്ച സിനിമാനടനൊടൊപ്പം നിൽക്കുന്ന എല്ലാ പുരോഗമന രോമങ്ങളും സനൂപിനെ കണ്ടില്ലെന്ന് നടിച്ചു. അടുത്ത് ജൻമത്തിലെങ്കില്ലും ഒരു സിനിമാനടനാവണം എന്ന് കേരളത്തിലെ ചെറുപ്പക്കാർ ആഗ്രഹിച്ചാൽ അത് സംസ്ഥാന പുരസ്കാരം കിട്ടാൻ വേണ്ടിയല്ല. മറിച്ച് മനുഷ്യാവകാശത്തിനുവേണ്ടിയാണെന്ന് കരുതിയാൽ മതി. പ്രശ്നം സർക്കാറും പോലീസ് നയവുമാണ്. എന്ന് നാടകക്കാരനായ സിനാമാനടൻ..ഹരീഷ് പേരടി. ജാഗ്രതൈ
വിനായകന്റെ വിഷയത്തിൽ അഭിപ്രായം പറഞ്ഞതിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത്.
