കനത്ത മഴയിൽ മതിലിടിഞ്ഞ് വീണ് കൊല്ലത്ത് വീട്ടമ്മക്ക് ദാരുണാന്ത്യം

കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. വൈകിട്ട് ആറോടെ കൊല്ലം മുട്ടക്കാവ് പള്ളിക്ക് സമീപമായിരുന്നു സംഭവം. പള്ളിവടക്കെട്ടിൽ ആമിന (45) ആണ് മരിച്ചത്.

വീട്ടുമുറ്റത്ത് നിന്ന ആമിനയുടെ ദേഹത്തേക്കാണ് മതിൽ വീണത്. ഫയർഫോഴ്‌സും പോലീസും ചേർന്ന് ഇയാളെ പുറത്തെടുത്ത് ആശുപത്രിയിൽ  എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തെക്കൻ കേരളത്തിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. തിരുവന്തപുരം ജില്ലയിൽ പല ഭാഗങ്ങളിലും വീടുകളിൽ വെള്ളം കയറി.

Prime Reel News

Similar Posts