ഹംസഫർ എക്സ്പ്രസിൽ വൻ തീപിടിത്തം; ട്രെയിനിന്റെ ജനറേറ്റർ കോച്ചിലും പാസഞ്ചർ കാറിലുമാണ് തീപിടിത്തമുണ്ടായത്

തിരുച്ചിറപ്പള്ളി-ശ്രീ ഗംഗാനഗർ ഹംസഫർ എക്‌സ്പ്രസ് ട്രെയിനിൽ വൻ തീപിടിത്തം. ട്രെയിനിന്റെ ജനറേറ്റർ കോച്ചിലും അതിനോട് ചേർന്നുള്ള പാസഞ്ചർ കാറിലുമാണ് തീപിടിത്തമുണ്ടായത്. ഗുജറാത്തിലെ വൽസാദ് റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെയായിരുന്നു തീപിടുത്തമുണ്ടായത്.

ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടമുണ്ടായത്. ബോഗിയില്‍ നിന്ന് പുക ഉയരുന്നത് കണ്ട ഉടനെ തന്നെ ട്രെയിൻ നിർത്തി യാത്രക്കാർ എല്ലാവരും ഇറക്കി. ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഷോർട്ട് സർക്യൂട്ടാകാം അപകടത്തിന് കാരണമെന്നാണ് സൂചന.

Prime Reel News

Similar Posts