മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഭാര്യക്ക് ബലമായി കീടനാശിനി നൽകി കൊല്ലാൻ ശ്രമം; ഭർത്താവ് പോലീസ് പിടിയിൽ
കൊല്ലം കുളത്തുപ്പുഴയിൽ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയത്തിൽ ഭാര്യയെ കീടനാശിനി നൽകി കൊ, ല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിലായി. 37 കാരനായ അജിത്താണ് പോലീസ് പിടിയിലായത്. കൃഷി ആവശ്യങ്ങൾക്കായി സൂക്ഷിച്ചിരുന്ന കീടനാശിനി ബലപ്രയോഗത്തിലൂടെ സുകന്യയുടെ വായിലേക്ക് ഇയാൾ ഒഴിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയത്തിൽ ഇവർ തമ്മിൽ നിരന്തരം വഴക്കിട്ടിരുന്നു. എന്നത്തേയും പോലെ വഴക്കിനിടയിലാണ് അജിത്ത് കീടനാശിനി ബലമായി ഭാര്യയുടെ വായിലേക്ക് ഒഴിച്ചു കുടിപ്പിച്ചത് എന്ന് പോലീസ് പറഞ്ഞു. സുകന്യയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അജിത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുളത്തുപ്പുഴ കല്ലാർ എസ്റ്റേറ്റിലെ തൊഴിലാളികളാണ് ഇരുവരും. സുകന്യ ആശുപത്രിയിൽ ചികിത്സയിലാണ്.
