സ്ത്രീധനമായി കിട്ടിയത് 175 പവനും 45 ലക്ഷം രൂപയും; ഭാര്യയുടെ കുടുംബത്തിന്റെ മുഴുവൻ വസ്തുവകകൾ കൂടി നൽകണമെന്നാവശ്യം; യുവാവിനെതിരെ കേസെടുത്ത് പോലീസ്

സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെയും കുടുംബത്തെയും മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തു. തമിഴ്‌നാട് മാർത്താണ്ഡം സ്വദേശിനി ഐശ്വര്യയുടെ (23) പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്. സംഭവത്തിൽ ഭർത്താവ് റോണിക്കും (28) മാതാപിതാക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു.

കഴിഞ്ഞ വർഷമാണ് റോണിയും ഐശ്വര്യയും വിവാഹിതരായത്. സിവിൽ സർവീസ് പരീക്ഷയെഴുതി സബ് ഇൻസ്‌പെക്ടർ ലിസ്റ്റിൽ പേരുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു വിവാഹം. സ്ത്രീധനമായി നൽകിയ 175 പവൻ സ്വർണവും 45 ലക്ഷം രൂപയും കൂടാതെ യുവതിയുടെ മാതാപിതാക്കളുടെ പേരിലുള്ള രണ്ടേക്കർ ഭൂമിയും റോണിയുടെ പേരിൽ എഴുതിനൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.

പെൺകുട്ടിയുടെ മാതാപിതാക്കൾ ഇതിന് സമ്മതിക്കാത്തതിനെ തുടർന്ന് റോണി ബന്ധം വേർപെടുത്താൻ കുടുംബ കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ഐശ്വര്യയെ വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തു. തുടർന്ന് യുവതി പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനും മാതാപിതാക്കൾക്കുമെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

Prime Reel News

Similar Posts