‘ജോലി കിട്ടിയപ്പോൾ കുടുംബത്തിന് വേണ്ടി ചിലവഴിക്കാൻ സമയമില്ല’; പോലീസുകാരിയെ ഭര്‍ത്താവ് വെടിവെച്ചുകൊ, ന്നു
ബീഹാറിൽ വനിതാ പോലീസ് കോൺസ്റ്റബിൾ ഭർത്താവിന്റെ വെടിയേറ്റ് മരിച്ചു. അർവാൾ സ്വദേശിയും ഭഗൽപൂർ പോലീസിൽ ട്രെയിനിയുമായ ശോഭാകുമാരി (23) ആണ് കൊല്ലപ്പെട്ടത്. ശോഭയുടെ ഭർത്താവ് ജഹനാബാദ് സ്വദേശി ഗജേന്ദ്ര യാദവ് കുറ്റകൃത്യത്തിന് ശേഷം ഒളിവിലാണ്. ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ലെന്നും പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച പട്‌നയിലെ ഹോട്ടൽ മുറിയിലാണ് ശോഭ കുമാരിയെ വെടിയേറ്റ് മ, രിച്ച നിലയിൽ കണ്ടെത്തിയത്. നഗ്നമാക്കിയ നിലയിലായിരുന്നു മൃ, തദേഹം. മുറി മുഴുവൻ സിന്ദൂരം വിതറിയ നിലയിലായിരുന്നു. വളരെ അടുത്തുനിന്നാണ് യുവതിക്ക് വെടിയേറ്റതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ശരീരത്തിൽ അക്രമത്തിന്റെ അടയാളങ്ങളും ഉണ്ടായിരുന്നു.
ജോലി ലഭിച്ചതിന് ശേഷം ശോഭകുമാരി കുടുംബത്തിന് വേണ്ടി സമയം ചിലവഴിക്കുന്നില്ലെന്നു ഭർത്താവ് പരാതിപ്പെട്ടതായും ഇതേച്ചൊല്ലി ഇരുവരും വഴക്കുണ്ടായതായും പോലീസ് പറഞ്ഞു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ആറ് വർഷം മുമ്പാണ് ഗജേന്ദ്ര യാദവും ശോഭാകുമാരിയും വിവാഹിതരായത്. ദമ്പതികൾക്ക് ഒരു മകളുണ്ട്. കോച്ചിംഗ് സെന്റർ നടത്തിയിരുന്ന ഗജേന്ദ്ര യാദവും ഇവിടെ വിദ്യാർത്ഥിനിയായിരുന്ന ശോഭകുമാരിയും പ്രണയിച്ച് വിവാഹിതരായി. 2022ലാണ് ശോഭകുമാരി പോലീസിൽ ചേരുന്നത്.
