വിവാഹം കഴിഞ്ഞത് മാസങ്ങള്‍ക്ക് മുമ്പ്‌; ഭര്‍ത്താവ് ഭാര്യയെ കൊ, ലപ്പെടുത്തി; പ്രതി പൊലീസിൽ കീഴടങ്ങി

വയനാട്ടിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. വെണ്ണിയോട് കൊളവയോളിൽ അനീഷ (35) ആണ് മരിച്ചത്. സംഭവത്തിന് ശേഷം ഭർത്താവ് മുകേഷ് പോലീസിൽ കീഴടങ്ങി.

ചൊവ്വാഴ്ച രാത്രി പത്തുമണിക്ക് ശേഷമാണ് കൊ, ലപാതകം നടന്നത്. അനീഷയെ മർദിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം മുകേഷാണ് സുഹൃത്തുക്കളെ കൺട്രോൾ റൂമിലേക്ക് വിളിച്ച് വിവരം പോലീസിൽ അറിയിച്ചത്. പിന്നീട് പോലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

2022ലാണ് ഇരുവരുടേയും വിവാഹം കഴിയുന്നത്. എന്താണ് ഇത്തരത്തിലുള്ള പ്രകോപനത്തിന് കാരണമെന്ന് വ്യക്തമല്ല. മുകേഷിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. മാസങ്ങൾക്ക് മുമ്പാണ് മുകേഷും അനീഷയും വിവാഹിതരായത്. ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടായതായി അയൽവാസികൾ പറയുന്നു. സംഭവസമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം മൃ, തദേഹം പോസ്റ്റ്‌മോർട്ടത്തിന് അയക്കും.

Prime Reel News

Similar Posts