അർദ്ധരാത്രിയിൽ കാമുകിക്ക് പിസ്സ നൽകാനായി എത്തിയ യുവാവിന് വീടിൻറെ ടെറസിൽ നിന്ന് വീണ് ദാരുണ അന്ത്യം

കാമുകിയെ കാണാനായി അർദ്ധരാത്രിയിൽ പിസ്സയുമായി എത്തിയ യുവാവ് മൂന്നാമത്തെ നിലയിൽ നിന്നും വീണു മരിച്ചു. മുഹമ്മദ് ഷുഹൈബ് 20 ആണ് മരിച്ചത്. അർദ്ധരാത്രിയായപ്പോൾ യുവാവ് കാമുകിയെ കാണാനായി പെൺകുട്ടിയുടെ വീടിൻറെ ടെറസിന് മുകളിൽ കയറി.

കാമുകിക്ക് പിസ്സയുമായാണ് യുവാവ് എത്തിയത്. ഇവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പെൺകുട്ടിയുടെ അച്ഛൻ ടെറസിലേക്ക് വരികയായിരുന്നു. അച്ഛൻ കാണാതെ ഒളിക്കാൻ ശ്രമിക്കുന്നത് ശ്രമിക്കുന്നതിനിടെ ഷുഹൈബ് കെട്ടിടത്തിന് മുകളിൽ നിന്നും താഴേക്ക് വീണു. വൈദ്യുതി ലൈനിൽ തട്ടാതിരിക്കാനായി ശ്രമിക്കുമ്പോൾ കാൽ വഴുതി വീഴുകയായിരുന്നു എന്നാണ് ലഭിച്ചിരിക്കുന്ന വിവരം. വീഴ്ചയിൽ ശുഹൈബിന് ഗുരുതരമായി പരിക്കേറ്റു.

പരിക്കേറ്റ യുവാവിനെ പെൺകുട്ടിയുടെ വീട്ടുകാർ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ല. തുടർന്ന് ഷുഹൈബിന്റെ വീട്ടുകാരെ വിവരം അറിയിച്ചു. ഷുഹൈബിന്റെ വീട്ടുകാർ എത്തി പുലർച്ചെ മൂന്നുമണിയോടെ ശുഹൈബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഞ്ചരയോടെ മ, രണം സ്ഥിരീകരിച്ചു. ശുഹൈബിന്റെ പിതാവ് പെൺകുട്ടിയുടെ വീട്ടുകാർക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Prime Reel News

Similar Posts