കാനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി; അഞ്ചു ദിവസത്തിനുള്ളിൽ ഇന്ത്യവിടണം
ഇന്ത്യൻ നയതന്ത്രജ്ഞനെ കാനഡ പുറത്താക്കിയതിന് മറുപടിയുമായി കനേഡിയൻ നയതന്ത്രജ്ഞനെയും ഇന്ത്യ പുറത്താക്കി. ഇന്ത്യ വിരുദ്ധ നടപടിക്കാണ് കേന്ദ്രസർക്കാരിന്റെ മറുപടി. അഞ്ച് ദിവസത്തിനുള്ളിൽ ഇന്ത്യ വിടണമെന്നാണ് ഇന്ത്യയുടെ മുന്നറിയിപ്പ്.
കനേഡിയൻ സിഖ് നേതാവ് ഹർദീപ് സിംഗ് ഹിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്കുണ്ടെന്നു സംശയിക്കുന്ന ഒരു ഇന്ത്യൻ നയതന്ത്രജ്ഞനെ കാനഡ പുറത്താക്കി. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനായ പവൻകുമാർ റായിയെയാണ് പുറത്താക്കിയത്. ഹർദീപ് സിങ്ങിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയത്. കഴിഞ്ഞ ജൂണിലാണ് കാനഡയിലെ ഗുരുദ്വാരയ്ക്ക് മുന്നിൽ ഹർദീപ് സിംഗ് വെടിയേറ്റ് മരിച്ചത്.
