വരുന്ന അഞ്ചുവർഷത്തിനുള്ളിൽ ഇന്ത്യയെ ലോകത്തിലെ ആദ്യ മൂന്ന് സമ്പദ് വ്യവസ്ഥകളിൽ ഒന്നാക്കി മാറ്റുമെന്ന് നരേന്ദ്ര മോദി
അടുത്ത അഞ്ചുവർഷത്തിനകം തന്നെ ഇന്ത്യയെ ലോകത്തിലെ ആദ്യ മൂന്നു സമ്പദ് വ്യവസ്ഥകളിൽ ഒന്നാക്കി മാറ്റും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിൻറെ 77 മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം പ്രസംഗിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
2014 ലിൽ ഇന്ത്യ പത്താം സ്ഥാനത്തായിരുന്നു. എന്നാൽ ഇപ്പോൾ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. രാജ്യത്തിൻറെ ലഭ്യമായ ശേഷി, വിഭവങ്ങൾ എന്നിവ പരിഗണിക്കുമ്പോൾ 2047 വർഷത്തോടെ ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്സ്ഥകളിൽ ഒന്നായി ഇന്ത്യ മാറുമെന്നും അദ്ദേഹം പറഞ്ഞു. അത്പോലെ ബാർബർമാർക്കും തട്ടാൻ മാർക്കുമായി 13,000 – 15,000 ഒരു രൂപ ചെലവഴിച്ച് വിശ്വകർമ്മ യോജനയ്ക്ക് തുടക്കമിട്ടതായും അദ്ദേഹം വ്യക്തമാക്കി.
മധ്യവർഗ്ഗക്കാരുടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ സഹായിക്കുന്ന പുതിയ പദ്ധതി കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു. സമാധാനത്തിലൂടെ വടക്കു കിഴക്കൻ സംസ്ഥാനത്ത് പരിഹാരം കാണുമെന്നും മണിപ്പൂർ സംഘർഷത്തെ പരോക്ഷമായി സൂചിപ്പിച് അദ്ദേഹം പറഞ്ഞു.
