ഇനി ഇന്ത്യയിൽ നിന്നും ഭൂട്ടാനിലേക്ക് ട്രെയിൻ യാത്ര; ഇന്ത്യ-ഭൂട്ടാൻ അന്താരാഷ്‌ട്ര ട്രെയിൻ സർവീസ് ഉടൻ യാഥാർത്ഥ്യമാകുന്നു

ഇന്ത്യ-ഭൂട്ടാൻ ആദ്യ രാജ്യാന്തര ട്രെയിൻ സർവീസ് ഇനി യാഥാർഥ്യമാകുന്നു. ഭൂട്ടാനിൽ നിന്ന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനത്തേക്കുള്ള റെയിൽവേ പാതയുടെ നിർമ്മാണത്തിനായി ഇന്ത്യ 120 ബില്യൺ ഡോളർ അനുവദിച്ചു. ഇന്ത്യയെയും ഭൂട്ടാനെയും ബന്ധിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്ര റെയിൽവേ എന്ന ബഹുമതിയോടെയാണ് ഈ പദ്ധതി പൂർത്തിയാകുന്നത്. ഏകദേശം 57.5 കിലോമീറ്റർ നീളമുള്ള റെയിൽവേ ലൈൻ ഇതിടെ അതിർത്തിയിൽ യാഥാർത്ഥ്യമാകും.

2026ഓടെ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരു രാജ്യങ്ങളിലെയും ചരക്ക്, വ്യാപാരം, ടൂറിസം എന്നിവയുടെ കയറ്റുമതി പുതിയ ട്രെയിൻ സർവീസ് കൊണ്ട് ഉത്തേജനം നേടും. കാലങ്ങളായി, ചരക്കുകളുടെയും സേവനങ്ങളുടെയും കൈമാറ്റം റോഡ് മാർഗമാണ്. ഉയർന്ന ചെലവും കാലാവസ്ഥാ വെല്ലുവിളികളും റോഡുകളെ മാത്രം ആശ്രയിക്കുന്ന ചരക്ക് ഗതാഗതത്തിന് വെല്ലുവിളിയാണ്. അതിനും ആശ്വാസമാകും ഈ റെയിൽവേ.

അടുത്തിടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സൂചന നൽകിയിരുന്നു. അസമിലെ കൊക്രജാറിനെയും ഭൂട്ടാനിലെ ഗെലെഫുവിനെയും ബന്ധിപ്പിക്കുന്ന പുതിയ റെയിൽവേ പാതയുടെ പ്രധാന ലക്ഷ്യം വ്യാപാരവും വ്യവസായവുമാണ്. കൂടാതെ, ഈ ട്രെയിൻ സർവീസ് ഇന്ത്യയുടെയും നേപ്പാളിന്റെയും പ്രകൃതി സൗന്ദര്യവും ബുദ്ധമത സംസ്കാരവും ആസ്വദിച്ചുകൊണ്ടുള്ള യാത്രയ്ക്ക് ഉറപ്പുനൽകുന്നു.

Prime Reel News

Similar Posts