അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിനിയെ ഇടിച്ച് തെറിപ്പിച്ച് പൊലീസ് വാഹനം; യു എസ്സിൽ പ്രതിഷേധം ശക്തം
ഇന്ത്യൻ വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ ശേഷം പൊട്ടിച്ചിരിച്ച അമേരിക്കൻ പോലീസ് ഓഫീസറുടെ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. പൊലീസ് വാഹനമിടിച്ച് ആന്ധ്രാപ്രദേശ് സ്വദേശിനി ജാഹ്നവി കണ്ടുല എന്ന വിദ്യാർഥിനി മരിച്ചു. സംഭവത്തിൽ നിയമസഭാംഗങ്ങളും ഇന്ത്യൻ-അമേരിക്കൻ പൗരന്മാരും പ്രതിഷേധിച്ചു. വിദ്യാർത്ഥിയുടെ മരണത്തിൽ വേഗത്തിലും ന്യായമായും അന്വേഷണം നടത്തുമെന്ന് യുഎസ് ഭരണകൂടം അറിയിച്ചു.
സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സംഭവത്തെ അപലപിച്ചു. ആശങ്ക പ്രകടിപ്പിച്ച ഇന്ത്യൻ കോൺസുലേറ്റ് സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണവും ശക്തമായ നടപടിയും ആവശ്യപ്പെട്ടു. ജനുവരി 23 ന് സിയാറ്റിനിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിയെ പോലീസ് വാഹനം ഇടിച്ചു വീഴ്ത്തി.
വാഹനമിടിച്ച് വിദ്യാർത്ഥി മരിച്ചുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ ആക്രോശിക്കുന്ന വീഡിയോയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഉദ്യോഗസ്ഥനായ ഡാനിയൽ ഒഡ്രറുടെ ബോഡി ക്യാമറ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മറ്റൊരു ഉദ്യോഗസ്ഥനായ കെവിൻ ഡേവ് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്.
മരിച്ചത് ഒരു സാധാരണ സ്ത്രീയാണെന്നാണ് വീഡിയോയിൽ പൊലീസ് പറയുന്നത്. അവൾക്ക് 26 വയസ്സ് പ്രായം തോന്നുന്നു, അവളുടെ ജീവിതത്തിന് വലിയ വിലയില്ല. അവളുടെ പ്രായം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്. 2021ൽ സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം പ്രകാരം ബെംഗളൂരുവിൽ നിന്ന് യുഎസിലേക്ക് പോയ ജാഹ്നവി ഈ വർഷം ഡിസംബറിൽ ബിരുദം പൂർത്തിയാക്കേണ്ടതായിരുന്നു.
