24 മണിക്കൂറിനുള്ളിൽ ഗാസ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ; 11 ലക്ഷം ജനങ്ങളെ ഒഴിപ്പിക്കുന്നത് അസാധ്യമെന്ന് യുഎന്‍

ഗാസയിലെ ജനങ്ങൾ 24 മണിക്കൂറിനുള്ളിൽ തെക്കോട്ട് നീങ്ങണമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകി. കരയുദ്ധം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഇസ്രായേലിന്റെ മുന്നറിയിപ്പ്. ഗാസയുടെ വടക്കൻ ഭാഗത്ത് നിന്ന് തെക്ക് ഭാഗത്തേക്ക് നീങ്ങാൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. 10,00,000-ത്തിലധികം ആളുകൾ ഗാസയിൽ താമസിക്കുന്നു.

അതേസമയം, ഇത്രയും പേരെ ഒഴിപ്പിക്കാനുള്ള നീക്കം വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകി. ഹമാസിനെ പൂർണമായും തുടച്ചുനീക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. ഇസ്രായേൽ നടപടി വലിയ വിപത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി ഗസ്സക്കാർക്കുള്ള കൂട്ട ഒഴിപ്പിക്കൽ ഉത്തരവുകൾ പിൻവലിക്കാൻ യുഎൻ ഇസ്രായേൽ സൈന്യത്തോട് ആവശ്യപ്പെട്ടു.

ഇത്രയധികം ആളുകൾ ഒരുമിച്ച് നീങ്ങേണ്ടി വന്നാൽ അതിന്റെ ഫലം വിനാശകരമാകുമെന്ന് യുഎൻ വ്യക്തമാക്കി. എന്നാൽ ഹമാസ് തടവിലാക്കിയ ഇസ്രായേൽ പൗരന്മാരെ വിട്ടയച്ചില്ലെങ്കിൽ ഗാസയിലേക്കുള്ള കുടിവെള്ളവും റദ്ദാക്കുമെന്ന് ഇസ്രായേൽ വ്യക്തമാക്കി.

Prime Reel News

Similar Posts