മുഹമ്മദ് റിസ്വാന് നേരെ ജയ് ശ്രീറാം വിളിച്ചത് തരംതാഴ്ന്ന പ്രവര്‍ത്തിയെന്ന് ഉദയനിധി സ്റ്റാലിൻ

ലോകകപ്പിൽ പാകിസ്ഥാൻ താരം മുഹമ്മദ് റിസ്വാൻ പുറത്തായി ഡ്രസിങ് റൂമിലേക്ക് മടങ്ങി പോകവേ കാണികൾ ജയ് ശ്രീറാം വിളിച്ചു. കാണികളുടെ ജയ് ശ്രീറാം വിളികൾക്കെതിരെ തമിഴ്നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ രംഗത്തെത്തി. വിദ്വേഷം പടർത്താനുള്ള ഉപകരണമായി കായിക മത്സരങ്ങളെ ഉപയോഗിക്കുന്നത് അപലപനീയമാണെന്ന് ഉദയനിധി എക്‌സിൽ കുറിച്ചു.

ശനിയാഴ്ച നടന്ന ഇന്ത്യ പാകിസ്ഥാൻ മത്സരത്തിൽ പുറത്തായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഹമ്മദ് റിസ്വാനെതിരെയാണ് ജയ് ശ്രീറാം വിളികൾ ഉയർന്നത്. പാകിസ്ഥാന് വേണ്ടി 49 റൺസ് നേടിയ ശേഷം പവലിയനിലേക്ക് മടങ്ങുമ്പോളാണ് കാണികൾ ജയ് ശ്രീ റാം വിളിച്ചത്. ആദിഥ്യാമര്യാദയ്ക്കും , സ്പോർട്സ്മാൻഷിപ്പിനും പ്രശസ്തമായ രാജ്യമാണ് ഇന്ത്യയെന്നും അഹമ്മദാബാദിൽ പാക്കിസ്ഥാൻ കളിക്കാരനോട് ഉണ്ടായ സമീപനം അസ്വീകാര്യമാണെന്നും തമിഴ്നാട് കായിക വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

Prime Reel News

Similar Posts