ജെയ്ക് സി തോമസിനും ഗീതുവിനും കുഞ്ഞ് പിറന്നു; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്ന് കുടുംബം
ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗവും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ ജെയ്ക് സി തോമസിനും ഭാര്യ ഗീതു തോമസിനും കുഞ്ഞ് പിറന്നു. ചൊവ്വാഴ്ചയാണ് ഗീതു ആൺകുഞ്ഞിന് ജന്മം നൽകിയത്. തെരഞ്ഞെടുപ്പിനിടെ ഗര്ഭിണിയായ ഭാര്യ ഗീതുവിനെ സോഷ്യല്‍മീഡിയയില്‍ അപമാനിച്ചത് ഏറെ വിവാദമായിരുന്നു. സൈബർ ആക്രമണത്തെക്കുറിച്ച് ഗീതു പോലീസിൽ പരാതിയും നൽകിയിരുന്നു.
കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസായിരുന്നു. ഇരുവരും 2019 ഒക്ടോബർ 19നാണ് വിവാഹിതരായത്. ഇരുവരും സിഎംഎസ് കോളേജിലെ വിദ്യാർത്ഥികളായിരുന്നു. ചെമ്മലം സ്രാമ്പിക്കൽ എസ് ജെ തോമസിന്റെയും ലീന തോമസിന്റെയും മകളാണ് ഗീതു. പരേതനായ ചിറയിൽ എം.ടി.തോമസിന്റെയും അന്നമ്മ തോമസിന്റയുടെയും മകനാണ് ജെയ്ക്ക്.
