ആശുപത്രിയിൽ നിന്ന് കളഞ്ഞു കിട്ടിയത് രണ്ടര പവന്റെ സ്വർണവള; ഉടമ ആരിഫയെ കണ്ടെത്തി തിരികെ നൽകി തിലകന്‍

കളഞ്ഞുകിട്ടിയ സ്വർണാഭരണങ്ങൾ ഉടമയ്ക്ക് തിരികെ നൽകി ഗൃഹനാഥൻ മാതൃകയായി. പുന്നപ്ര വടക്ക് പഞ്ചായത്ത് വാടയ്ക്കൽ ഷൈനി നിവാസിൽ തിലകനാണ് രണ്ടര പവൻ സ്വർണവള ഉടമയ്ക്ക് തിരികെ നൽകിയത്.

 

ഭാര്യ ഇന്ദിരയുടെ ചികിത്സയ്ക്കായി സഹകരണ ആശുപത്രിയിലെത്തിയപ്പോഴാണ് വള കിടക്കുന്നത് കണ്ടത്. ആസ്​പത്രിയിൽ തിരച്ചിൽ നടത്തിയെങ്കിലും ഉടമയെ കണ്ടെത്താനായില്ല. തുടർന്ന് തിലകൻ വീട്ടിലെത്തി സമീപവാസിയായ ശാന്താറാമിനോട് സംഭവം പറഞ്ഞു. ഇരുവരും ചേർന്ന് ആഭരണം പുന്നപ്ര സ്റ്റേഷനിലെത്തിച്ചു.

 

ഇതിനിടെ ആഭരണങ്ങൾ നഷ്ടപ്പെട്ട പുറക്കാട് സ്വദേശി ആരിഫയും മകൻ ഷാനവാസും ആശുപത്രിയിൽ എത്തി തിരച്ചിൽ നടത്തി. ആശുപത്രി അധികൃതർ തിലകന്റെ ഫോൺ നമ്പർ നൽകി. ആഭരണങ്ങൾ പോലീസ് സ്‌റ്റേഷനിൽ ഉണ്ടെന്ന് അറിഞ്ഞു. തുടർന്ന് തിലകനും ശാന്താറാമും സ്‌റ്റേഷനിലെത്തി ആഭരണങ്ങൾ ആരിഫയ്ക്ക് കൈമാറി. എസ്ഐമാരായ സിദ്ദിഖ്, റിയാസ് എന്നിവരുടെ സാന്നിധ്യത്തിലാണ് വള കൈമാറിയത്. കൈയുടെ എക്‌സ്‌റേ എടുക്കുന്നതിന് മുമ്പ് വള അഴിച്ച് ബാഗിൽ വെച്ചപ്പോൾ അത് നിലത്ത് വീണതാകാമെന്ന് ആരിഫ പറഞ്ഞു.

Prime Reel News

Similar Posts