സുരേഷ് ഗോപിയുടെ അപമര്യാദയായ പെരുമാറ്റം; നിയമനടപടിയുമായി മാധ്യമപ്രവര്‍ത്തക
കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കവെ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിക്കെതിരെ നിയമനടപടി സ്വീകരിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ അനുവാദമില്ലാതെ മാധ്യമപ്രവർത്തകയുടെ തോളിൽ കൈവെച്ച സംഭവത്തിൽ ഗോപിക്കെതിരെ പരാതി നൽകാനൊരുങ്ങുകയാണ്.
തട്ടിമാറ്റിയിട്ടും സുരേഷ് ഗോപി വീണ്ടും തോളിൽ കൈവച്ചു. സംഭവത്തിൽ മാധ്യമപ്രവർത്തകരുടെ ഭാഗത്തുനിന്നും വ്യാപക വിമർശനം ഉയരുന്നുണ്ട്. സുരേഷ് ഗോപി മാപ്പ് പറയണം എന്നതാണ് ആവശ്യം. സുരേഷ് ഗോപിക്കെതിരെ പത്രപ്രവർത്തക യൂണിയനും രംഗത്തെത്തിയിട്ടുണ്ട്.
