തിരിച്ചുവരവിന് കെെയടികൾ; മിമിക്രി ആർട്ടിസ്റ് മഹേഷ് കുഞ്ഞുമോനെ സന്ദർശിച്ച് കെ കെ ശൈലജ

നടൻ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരു കലാകാരനായിരുന്നു മഹേഷ് കുഞ്ഞുമോൻ. തൃശ്ശൂർ കൈപ്പമംഗലത്ത് വെച്ചാണ് കൊല്ലംസുധിയും,ബിനുഅടിമാലി അടക്കമുള്ളവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടത്. അപകടത്തിൽ താരത്തിന്റെ മുൻനിരയിലെ പല്ലുകൾ അടക്കം നഷ്ടമായിരുന്നു. മുഖത്തെ എല്ലുകൾക്കും, കൈയ്ക്കും പൊട്ടൽ ഏറ്റിരുന്നു.

മൂക്കിനേറ്റ കഷതം അദേഹത്തിന്റെ ശബ്ദത്തെയും ബാധിച്ചു. വിശ്രമത്തിൽ ആയിരുന്ന മഹേഷ് കുഞ്ഞുമോൻ ഇപ്പോൾ സാധാരണ ജീവിതത്തിലേക്ക് മെല്ലെ തിരിച്ചു വരികയാണ്. രജനികാന്തിന്റെ ജയിലറിലെ കഥാപാത്രങ്ങളെ അനുകരിച്ച് ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നുമഹേഷ്‌കുഞ്ഞുമോൻ. മഹേഷിന്റെ ഈ തിരിച്ചുവരവിനെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

ഇപ്പോഴിതാ മന്ത്രി കെ കെ ശൈലജ ടീച്ചർ മഹേഷ് കുഞ്ഞുമോനെ സന്ദർശിച്ചിരിക്കുകയാണ്. ശബ്ദ അനുകരണത്തിൽ അനുഗ്രഹീത കലാകാരൻ ആണ് മഹേഷ്‌ കുഞ്ഞുമോൻ എന്നും, ഇപ്പോഴും ആ മുഖത്തെ പുഞ്ചിരി മായാതെ തന്നെയുണ്ടെന്നും, ഇനിയും ശസ്ത്രക്രിയകൾ ചെയ്യാൻ ബാക്കി ഉണ്ടെന്നും, അതിനുശേഷം മഹേഷ് കുഞ്ഞുമോൻ വേദിയിൽ വീണ്ടും സജീവമാകും എന്നും കെ കെ ശൈലജ വ്യക്തമാക്കി. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശബ്ദനുകരണ കലയിൽ കൃത്യത കൊണ്ട് ആസ്വാദകരെ ആകെ അമ്പരപ്പിച്ച കലാകാരനാണ് മഹേഷ് കുഞ്ഞുമോൻ.

ഇന്ന് മഹേഷിനെ സന്ദർശിച്ചിരുന്നു. അദ്ദേഹം അപകടത്തിന്റെ ആഘാതത്തിൽ നിന്നും തിരിച്ചുവരികയാണ്. ഇപ്പോഴും സ്വതസിദ്ധമായ പുഞ്ചിരി ആ മുഖത്ത് തന്നെയുണ്ടെന്നും ഇനിയും അനുബന്ധ ശസ്ത്രക്രിയകൾ ചെയ്യാനുണ്ട് അതിനുശേഷം അദ്ദേഹം വേദിയിൽ സജീവമാകും എന്നും കെ കെ ഷൈലജ വ്യക്തമാക്കി. കഴിഞ്ഞദിവസം യൂട്യൂബിൽ അദ്ദേഹം പബ്ലിഷ് ചെയ്ത വീഡിയോ ഏറെ സന്തോഷം നൽകുന്ന ഒന്നായിരുന്നു. അനുകരണകലയിൽ ഇനിയും ഏറെ ഉയരങ്ങളിൽ എത്തി മലയാളത്തിന് ആകെ അഭിമാനമാകാൻ മഹേഷിന് കഴിയുമെന്നും, പരിക്കുകൾ ഒക്കെ എളുപ്പം സുഖമായി കലാരംഗത്ത് പഴയതിനേക്കാൾ പ്രസരിപ്പോടെ സജീവമാകാൻ സാധിക്കട്ടെ എന്നും കെ കെ ശൈലജ പറഞ്ഞു.

Prime Reel News

Similar Posts