തന്നെ അപായപ്പെടുത്താന്‍ ദുര്‍മന്ത്രവാദം നടത്തിയെന്നാരോപിച്ച് കുറ്റവിചാരണം; ഫോണിൽ ദൃശ്യങ്ങൾ പകർത്തി; പോലീസ് പറയുന്നതിങ്ങനെ

എറണാകുളം കലൂരിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തിയത് അതിക്രൂരമായി എന്ന് പോലീസ്. കൊ, ലപാതകം നടക്കുന്നതിന് മുൻപ് പെൺകുട്ടിയെ വിചാരണ നടത്തിയ ദൃശ്യം വീഡിയോയിൽ മൊബൈൽ ഫോണിൽ പകർത്തുകയും തുടർന്ന് കത്തികൊണ്ട് കു, ത്തി കൊലപ്പെടുത്തുകയും ചെയ്തു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ രേഷ്മ 22 ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോഴിക്കോട് സ്വദേശിയായ നൗഷാദ് 30 നെ പോലീസ് അറസ്റ്റ് ചെയ്തു.

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഇവർ മൂന്നു വർഷമായി പ്രണയത്തിലായിരുന്നു. നൗഷാദ് കൊച്ചിയിലെ ഓയോ റൂംസ് ജീവനക്കാരനായിരുന്നു. കഴുത്തിലും വയറിലും ഉൾപ്പെടെ രേഷ്മയുടെ ശരീരത്തിൽ 20ലധികം കുത്തുകൾ ഏറ്റതായി പോലീസ് പറഞ്ഞു. കൊലപ്പെടുത്താൻ ആയി ഉപയോഗിച്ച ക, ത്തി സമീപത്തെ വീട്ടിലെ ടെറസിൽ നിന്നും കണ്ടെടുത്തു. നൗഷാദ് ജോലി ചെയ്യുന്ന കലൂരിലെ ഹോട്ടലിൽ ബുധനാഴ്ച രാത്രി 10 30നാണ് സംഭവം നടന്നത്.

യുവതിയെ കു, ത്തി പരിക്കേൽപ്പിക്കുന്നതിന് മുൻപ് തന്നെ നൗഷാദ് ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത് പോലീസ് കണ്ടെടുത്തിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങളിൽ രേഷ്മയും നൗഷാദും തമ്മിൽ വലിയ വാക്കു തർക്കം നടന്നതായും, തന്നെ അപായപ്പെടുത്താനായി ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ചാണ് കുറ്റവിചാരണം നടത്തുന്ന രീതിയിൽ നൗഷാദ് രേഷ്മയെ പീഡിപ്പിച്ചത്. ഇരുവരും തമ്മിലുള്ള തർക്കത്തിനിടയിൽ അങ്ങനെയെങ്കിൽ എന്നെ കൊന്നേയ്ക്കു എന്ന് രേഷ്മ പറയുന്നുണ്ട്
.

തുടർന്നു നൗഷാദ് കത്തിയെടുത്ത് തുടർച്ചയായി കുത്തുകയായിരുന്നു. പോലീസ് എത്തുമ്പോൾ രക്തത്തിൽ കുളിച്ച് നിലയിലായിരുന്നു രേഷ്മ. പ്രതി ആദ്യം പോലീസിനോട് പറഞ്ഞത് സൗഹൃദം അവസാനിപ്പിക്കാൻ വിസമ്മതിച്ചതിനെ ചൊല്ലിയുള്ള വാക്ക് തർക്കത്തിനിടെ കൊലപ്പെടുത്തി എന്നാണ്.പിന്നീട് പല കാരണങ്ങൾ മാറ്റിപ്പറഞ്ഞു. ഗുരുതരാവസ്ഥയിൽ കുത്തേറ്റ കിടന്ന രേഷ്മയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കാതെ മാറിനിന്ന നൗഷാദിനെ പോലീസ് എത്തിയാണ് കസ്റ്റഡിയിലെടുത്തത്.

ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പോലീസ് കസ്റ്റഡിയിൽ എടുക്കുമ്പോൾ ഇയാൾ ലഹരിയിലായിരുന്നു എന്നും പോലീസ് പറഞ്ഞു. ലാബ് അറ്റൻഡറായി ജോലി ചെയ്യുന്ന രേഷ്മ മൂന്നു വർഷമായി കൊച്ചിയിലാണ് താമസം. ഇൻകൊസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃ, തദേഹം പോസ്റ്റ്മോർട്ടം നടത്തി. സംസ്കാരം വെള്ളിയാഴ്ച 12ന് വീട്ടുവളപ്പിൽ.

Prime Reel News

Similar Posts