സുഹൃത്തുക്കളുമായി തന്റെ ആരോഗ്യപ്രശ്നങ്ങൾ പങ്കുവെച്ച് കളിയാക്കി; കലൂരിലെ ഹോട്ടൽ മുറിയിൽ രേഷ്മയെ വിളിച്ചു വരുത്തിയത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ, കൂടുതൽ വിവരങ്ങൾ പുറത്ത്
കലൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ കു, ത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി നൗഷാദിന്റെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. ചങ്ങനാശ്ശേരി സ്വദേശിനിയായ രേഷ്മ ആണ് കൊല്ലപ്പെട്ടത് കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ നൗഷാദ് ആണ് പോലീസ് പിടിയിലായത്.
തൻറെ ആരോഗ്യപ്രശ്നങ്ങൾ സുഹൃത്തുക്കളുമായി പങ്കുവെച്ച് തന്നെ കളിയാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പ്രതി വെളിപ്പെടുത്തി. രേഷ്മയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് വിളിച്ചുവരുത്തിയത് എന്ന് പ്രതി നൗഷാദ് മൊഴി നൽകി. കഴുത്തിലെ ഞരമ്പ് മുറിഞ്ഞതാണ് രേഷ്മയുടെ മരണകാരണം.
മൂന്നുവർഷമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. ഇൻസ്റ്റാഗ്രാം വഴിയാണ് ഇവർ പരിചയപ്പെട്ടത്. നൗഷാദ് ജോലി ചെയ്യുന്ന ഹോട്ടലിൽ ബുധനാഴ്ച രാത്രി 10 30നാണ് സംഭവം നടന്നത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട നൗഷാദിനെ കാണാനായി രേഷ്മ കലൂരിലെ ഹോട്ടലിൽ എത്തുകയായിരുന്നു. നൗഷാദ് കൊച്ചിയിലെ ഓയോ റൂംസിലെ ജീവനക്കാരൻ ആയിരുന്നു. കൊലപാതക വിവരം വിളിച്ചു പറഞ്ഞത് പ്രതി ജോലി ചെയ്തിരുന്ന ഹോട്ടലിന്റെ ഉടമയുടെ മരുമകനോടാണ്. പ്രതിയായ നൗഷാദ് മയ, ക്കുമ, രുന്ന് ഉപയോഗിക്കുന്ന ആളാണെന്നും പോലീസ് പറയുന്നു.
ഇരുവരും തമ്മിലുള്ള വാക്ക് തർക്കത്തിന് ഇടയിൽ നൗഷാദ് കത്തിയെടുത്ത് രേഷ്മയെ ആക്രമിക്കുകയായിരുന്നു രേഷ്മയുടെ കഴുത്തിലും, ദേഹമാസകലവും നൗഷാദ് ക, ത്തി ഉപയോഗിച്ച് കുത്തി. ആക്രമത്തിനിടയിൽ വലതു കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് രേഷ്മയുടെ മരണത്തിന് കാരണമായത്. ചോര വാർന്നാണ് മ, രണം സംഭവിച്ചത്. പ്രതിയെ എറണാകുളം നോർത്ത് പോലീസാണ് കസ്റ്റഡിയിലെടുത്തത്.
