കണ്ണൂർ നഗരത്തിന്റെ ഉറക്കം കെടുത്തിയ മോഷ്ടാവ് പിടിയിൽ; രാത്രി അര്‍ദ്ധ നഗ്‌നനായി വീടുകളിലെത്തി കവര്‍ച്ച

നഗരത്തിലെആൾ താമസമുള്ള വീടുകളിലെത്തി കവർച്ച നടത്തി കണ്ണൂർ പോലീസിൻ്റെ ഉറക്കം കെടുത്തിയ പ്രതിയെ തളിപ്പറമ്പിൽ വെച്ച് ടൗൺ പോലീസ് പിടികൂടി. കോട്ടയം സ്വദേശി ഷാജഹാൻ എന്ന ബൈജുവിനെ (58)യാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പി.എ. ബിനു മോഹനും സംഘവും അറസ്റ്റു ചെയ്തത്.

കോട്ടയം സ്വദേശിയായ ഇയാൾ 20 വർഷമായി ബക്കളം കുറ്റിക്കോലിൽ താമസിച്ചു വരികയായിരുന്നു. ടൗണിലെ മൂന്ന് വീടുകളിൽ നിന്നായി വൻ കവർച്ചയാണ് ഇയാൾ നടത്തിയത്. ആൾ താമസമുള്ള വീടുകളുടെ പിന്നാമ്പുറത്തെ വാതിലുകളും ജനലുകളും തകർത്താണ് കവർച്ച നടത്തിയിരുന്നത്. ടൗണിലെ ഡോക്ടർ താമസിക്കുന്ന വീട്ടിലും സ്റ്റേഡിയത്തിന് സമീപത്തെ വീട്ടിലും മറ്റൊരു വീട്ടിലും നിന്നുമായി ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങളും പണവുമാണ് മോഷ്ടാവ് കവർന്നത്.

വീടുകളിലെയും മറ്റും നിരീക്ഷണ ക്യാമറകൾ പരിശോധിച്ച പോലീസ് സംഘത്തിന് മോഷ്ടാവിനെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെങ്കിലും നേരം വെളുക്കുമ്പോഴെക്കും ഇയാൾ സ്ഥലത്ത് നിന്ന് മുങ്ങി കുറ്റിക്കോലിലെ ഒളിതാവളത്തിൽ ചേക്കേറുകയായിരുന്നു പതിവ് രീതി..പട്രോളിംഗ് സംഘം ഏറെ ദിവസത്തെ നിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ വലയിലാക്കിയത്.

Prime Reel News

Similar Posts