കസ്റ്റംസിന്റെ പരിശോധനകൾ കഴിഞ്ഞ് പുറത്തിറങ്ങിയ മലപ്പുറം സ്വദേശിയിൽ നിന്ന് പോലീസ് പിടികൂടിയത് 33 ലക്ഷം രൂപയുടെ സ്വർണം

കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിന്റേതുൾപ്പെടെ എല്ലാ പരിശോധനകളും കഴിഞ്ഞ് പുറത്തിറങ്ങിയ ആളിൽ നിന്നാണ് സ്വർണം പിടികൂടിയത്. 33 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ മലപ്പുറം സ്വദേശി സതീശൻ അറസ്റ്റിലായി. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഇന്നലെ രാത്രി ദോഹയിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് സതീശൻ എത്തിയത്. വിമാനത്താവളത്തിന് പുറത്ത് വന്ന സതീശനെ പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

തുടർന്ന് നടത്തിയ എക്സറേ പരിശോധനയിലാണ് ക്യാപ്സ്യൂൾ രൂപത്തിൽ ശരീരത്തിന്റെ രഹസ്യ ഭാഗത്തായി ക്യാപ്‌സൂൾ രൂപത്തിലാക്കി സ്വർണം കടത്താൻ ശ്രമിക്കുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. ഈ വർഷം വിമാനത്താവളത്തിന് പുറത്ത് അറസ്റ്റിലാകുന്ന 32-ാമത്തെ കേസാണിത്. സതീശനും മറ്റ് കണ്ണികളും ഉൾപ്പെട്ട കള്ളക്കടത്ത് സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി.

Prime Reel News

Similar Posts