എം കെ കണ്ണന് ഇഡി നൽകിയ സമയപരിധി ഇന്നവസാനിക്കും, സ്വത്ത് വിവരം നൽകണം; സഹകരിച്ചില്ലെങ്കിൽ ശക്തമായ നടപടികളുണ്ടാകും; ED

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.കെ കണ്ണന് സ്വത്ത് വിവരങ്ങൾ കൈമാറാൻ ഇ.ഡി അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. ആദായനികുതി രേഖകൾ, സ്വത്തുക്കൾ, കുടുംബാംഗങ്ങളുടെ സ്വത്തുക്കൾ എന്നിവയെല്ലാം അറിയിക്കാനാണ് നിർദ്ദേശിക്കുന്ന ത്. എം.കെ.കണ്ണനോട് ഇക്കാര്യം മുമ്പ് രണ്ടുതവണ ചോദിച്ചെങ്കിലും കൊണ്ടുവന്നില്ല. അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് എൻഫോഴ്സ്മെന്റ് വൃത്തങ്ങൾ അറിയിച്ചു. കരുവന്നൂരിലെ കള്ളപ്പണ ഇടപാടിൽ എം.കെ.കണ്ണന് പങ്കുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.

സിപിഎം നേതാവ് എം.കെ.കണ്ണൻ തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്റും കേരള ബാങ്ക് വൈസ് പ്രസിഡന്റുമാണ്. കരുവന്നൂരിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിൽ കണ്ണന് കരുവന്നൂരിലെ തട്ടിപ്പിൽ പങ്കുണ്ടോയെന്ന സംശയത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കണ്ണനെ നോട്ടമിട്ടത്.

കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി ആവശ്യപ്പെട്ട യെസ്ഡി ജ്വല്ലറി ഉടമ സുനിൽകുമാർ ഇതുവരെ ഹാജരായിട്ടില്ല. രണ്ട് ദിവസം ഇഡി നോട്ടീസ് നൽകിയിട്ടും സുനിൽകുമാർ ഹാജരായില്ല. സുനിൽകുമാർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെന്നാണ് റിപ്പോർട്ട്.

Prime Reel News

Similar Posts