കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി അന്വേഷണം നടക്കുന്നതിനെതിരെ പ്രതിരോധവുമായി എൽഡിഎഫ്

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി അന്വേഷണത്തിനെതിരെ തൃശ്ശൂരിൽ എൽഡിഎഫ് പ്രതിരോധം. എസി മൊയ്തീൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾക്കെതിരെ അന്വേഷണം നടക്കുന്നതിനിടെയാണ് തൃശൂരിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. അതിനിടെ, അടുത്ത ദിവസം തന്നെ പികെ ബിജുവിനെതിരെ ചോദ്യം ചെയ്യൽ നോട്ടീസ് നൽകാൻ ഇഡി നീക്കം തുടങ്ങി.

കരുവന്നൂർ തട്ടിപ്പ് കേസിൽ എസി മൊയ്തീനെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചതിന് പിന്നാലെ തൃശൂരിൽ അണികളുടെ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. സഹകരണ മേഖലയെ തകർക്കാൻ അന്വേഷണ ഏജൻസിയെ കേന്ദ്രസർക്കാർ ഉപയോഗിക്കുകയാണെന്നാണ് ആരോപണം. കരുവന്നൂര്‍ തട്ടിപ്പില്‍ പാര്‍ട്ടിയില്‍ അന്വേഷണം നടന്നില്ല എന്ന് കോഴിക്കോട് പറഞ്ഞ പി കെ ബിജു ഇന്ന് അത് തിരുത്തി. പാർട്ടി അന്വേഷണ ഏജൻസിയല്ലെന്നായിരുന്നു ഇന്നത്തെ നിലപാട്. പരാതി വന്നപ്പോൾ നേതാക്കളെ അന്വേഷിച്ചെന്നായിരുന്നു വിശദീകരണം. ബിനാമി ഇടപാടിൽ തനിക്ക് പങ്കില്ലെന്ന് പി.കെ.ബിജു പറഞ്ഞു.

ഇതിനിടെ ചോദ്യം ചെയ്യലിന് ഹാജരായ എ.സി.മൊയ്തീൻ പ്രതിഷേധയോഗത്തിനെത്തിയെങ്കിലും ഒന്നും മിണ്ടിയില്ല. കേസിലെ മുഖ്യ പ്രതി പലിശക്കാരന്‍ വെളപ്പായ സതീശന്‍ മുന്‍ എംപിയുടെയും എംഎല്‍എയുടെയും ചില പൊലീസ് ഉദ്യോഗസ്ഥരുടെയും ബിനാമിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. വരും ദിവസങ്ങളിൽ പോലീസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. സിപിഎം കൗണ്‍സിലര്‍മാരും എ സി മൊയ്തീനോട് ഇടുപ്പമുള്ളവരുമായ അനൂപ് ഡേവിസ് കാട, അരവിന്ദാക്ഷന്‍ എന്നിവരെയും സതീശന്‍റെ കമ്മീഷന്‍ ഏജന്‍റ് ജിജോറിനെയും ഇന്നും ഇഡി ചോദ്യം ചെയ്തു.

Prime Reel News

Similar Posts