ചോദ്യം ചെയ്യലിനോട് കണ്ണന്‍ സഹകരിച്ചില്ലെന്ന് ED; ‘വിറയല്‍’ ബോധപൂര്‍വം; വീണ്ടും ചോദ്യം ചെയ്‌തേക്കും
താന്‍ പ്രസിഡന്റായ തൃശ്ശൂര്‍ ബാങ്കില്‍ കരുവന്നൂര്‍ കേസിലെ ഒന്നാംപ്രതി പി. സതീഷ്‌കുമാര്‍ നടത്തിയ കോടികളുടെ നിക്ഷേപം സംബന്ധിച്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) ചോദ്യങ്ങള്‍ക്കു മറുപടി പറയാതെ എം.കെ. കണ്ണന്‍. ചോദ്യങ്ങളോട് കണ്ണന്‍ നിസ്സഹകരിക്കുകയായിരുന്നെന്നാണ് ഇ.ഡി. പറയുന്നത്. വിറയല്‍ ബാധിച്ചെന്നു പറഞ്ഞത് ചോദ്യംചെയ്യലിനെതിരായ നീക്കമാണെന്നും ഇ.ഡി. സംശയിക്കുന്നു. കണ്ണനെ വീണ്ടും ചോദ്യംചെയ്‌തേക്കും.
രാവിലെ 11 മണിയോടെ ഇ.ഡി. ഓഫീസിലെത്തിയ കണ്ണനെ നാലുമണിക്കൂറോളം ചോദ്യംചെയ്തശേഷമാണ് ഇ.ഡി. അദ്ദേഹത്തിന് വിറയല്‍ ബാധിച്ചതായും അതുകൊണ്ട് ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചതായും അറിയിച്ചത്. എന്നാല്‍, അങ്ങനെയല്ല കണ്ണന്റെ വിശദീകരണം.
‘രണ്ടു സര്‍ജറി കഴിഞ്ഞ ആളാണ് ഞാനെങ്കിലും വേറെ കുഴപ്പങ്ങളൊന്നുമില്ല. എനിക്ക് ഒരു ശാരീരികാസ്വസ്ഥതയുമില്ല. വളരെ സൗഹാര്‍ദപരമായാണ് ഇ.ഡി.യുടെ ചോദ്യങ്ങളോട് മറുപടി പറഞ്ഞത്’ കണ്ണന്‍ പറഞ്ഞു. ഇ.ഡി. പറയുന്നതുപോലെ തനിക്ക് വിറയല്‍ സംഭവിച്ചിരുന്നില്ലെന്ന് പുറത്തിറങ്ങിയ കണ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
