മക്കളുടെ മുമ്പില്‍ വിഡ്ഢിയായ അച്ഛന്റെ വേഷം; മക്കളുടെ വിവാഹ ആവശ്യത്തിനു നിക്ഷേപിച്ചത് 40 ലക്ഷം; പണം തിരികെ കിട്ടിയില്ല

മുംബൈയില്‍ ജോലി ചെയ്തുണ്ടാക്കിയ വരുമാനം കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച ഇടപാടുകാരന്‍ വഞ്ചിക്കപ്പെട്ടു. നാല്‍പതു ലക്ഷം രൂപയാണ് ഇരിങ്ങാലക്കുട പൊറത്തിശേരി സത്യപാലന്‍ ബാങ്കില്‍ നിക്ഷേപിച്ചത്.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച തുകയും ചിട്ടിത്തുകയും ഉള്‍പ്പെടെ നാല്‍പതു ലക്ഷം രൂപയാണ് പൊറത്തിശേരി സ്വദേശി സത്യപാലന് കിട്ടാനുള്ളത്. പലതവണ ബാങ്കില്‍ പോയി ചോദിച്ചെങ്കിലും ചെറിയ തുക മാത്രമേ കിട്ടുന്നുള്ളൂ. മക്കളുടെ വിവാഹ ആവശ്യത്തിനും പണം കിട്ടിയില്ല.

മക്കളുടെ മുമ്പില്‍ വിഡ്ഢിയായ അച്ഛന്റെ വേഷമായെന്നും സത്യപാലന്‍ പറയുന്നു. കാരണം, സഹകരണ ബാങ്കില്‍ പണം നിക്ഷേപിക്കരുതെന്ന് വീട്ടുകാര്‍ പറഞ്ഞിട്ടും നിക്ഷേപിക്കുകയായിരുന്നു. കേരള ബാങ്കില്‍ നിന്ന് ധനസഹായം ലഭിക്കുമെന്ന വാര്‍ത്തകളിലാണ് ഇനി പ്രതീക്ഷ. സത്യപാലനെപ്പോലെ ഒട്ടേറെ നിക്ഷേപകര്‍ പണം തിരിച്ചുക്കിട്ടാതെ വലയുന്നുണ്ട്.

Prime Reel News

Similar Posts