പത്താം ക്ലാസുകാരനെ കാറിടിപ്പിച്ച് കൊ, ല, പ്പെടുത്തിയ സംഭവം; പ്രതി പ്രിയരഞ്ജൻ പിടിയിൽ
പത്താംക്ലാസ് വിദ്യാർഥിയെ കാർ ഇടിച്ചു കൊ, ലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജൻ പോലീസ് പിടിയിൽ. തിരുവനന്തപുരം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രിയരഞ്ജനെ അറസ്റ്റ് ചെയ്തത്.
പ്രതി പ്രിയരഞ്ജൻ നേരത്തെ വിദേശത്തേക്കു കടന്നിരുന്നെന്ന സംശയം ഉയർന്നിരുന്നു എങ്കിലും ഇയാൾ സംസ്ഥാനം മാത്രമേ വിട്ടിട്ടുള്ളെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ഇയാൾ ഉണ്ടാകാൻ സാധ്യതയുള്ള സംസ്ഥാനത്തു പൊലീസ് കനത്ത തിരച്ചിൽ തുടരുന്നതിനിടയിലാണ് ഇപ്പോൾ പ്രതി പിടിയിലായത്.
തമിഴ്നാട് അതിർത്തിയിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ട്. കൊല്ലപ്പെട്ട ആദിശേഖറുമായി പ്രതികൾക്ക് മുൻവൈരാഗ്യമുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതികൾക്കെതിരെ കൊ, ലക്കുറ്റം ചുമത്തി. ഐപിസി സെക്ഷൻ 302 ചുമത്തിയിട്ടുണ്ട്. അതിന് ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
ക്ഷേത്രപരിസരത്ത് പ്രിയരഞ്ജൻ മൂത്രമൊഴിച്ചതിനെ ആദിശേഖർ ചോദ്യം ചെയ്തതാണ് ക്രൂരമായ കൊ, ലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. ഇതോടെ കൊ, ലപാതകത്തിന് പകരം കൊലപാതകത്തിന് കേസെടുത്തു.
