എല്ലാ മതങ്ങളുടെയും ആത്മീയ വിശ്വാസങ്ങൾക്ക് വലിയ മൂല്യമുണ്ട്; അപ്പോൾ കാണുന്നവനെ അച്ഛാ എന്നു വിളിക്കുന്നത് ശരിയല്ല; ഗണേഷ് കുമാർ

സനാതന ധർമ്മവുമായി ബന്ധപ്പെട്ട പരാമർശങ്ങളുടെ പേരിൽ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ കെബി ഗണേഷ് കുമാർ എംഎൽഎ രംഗത്ത്. വിശ്വാസങ്ങൾക്ക് വലിയ വിലയുണ്ടെന്നും മന്ത്രിമാർ മണ്ടത്തരങ്ങളും വിഡ്ഢിത്തരങ്ങളും പറയരുതെന്നും അദ്ദേഹം വിമർശിച്ചു. എല്ലാ മതങ്ങളുടെയും ആത്മീയ വിശ്വാസങ്ങൾക്ക് വലിയ മൂല്യമുണ്ട്. അപ്പോൾ കാണുന്നവനെ അച്ഛാ എന്നു വിളിക്കുന്നത് ശരിയല്ലെന്നും ഗണേഷ് കുമാർ പരിഹസിച്ചു.

വിശ്വാസങ്ങളെയും ആചാരങ്ങളെയും ചോദ്യം ചെയ്യുന്നത് ശരിയല്ല. അപ്പൂപ്പന്റെ മോനായിട്ടും അഛന്റെ മോനായിട്ടും വന്നിട്ട് അപ്പം കാണുന്നവനെ അച്ഛാ എന്ന് വിളിക്കുന്നത് ശരിയല്ല. സിനിമയും രാഷ്ട്രീയവും അറിയാമെന്ന് കരുതുന്ന ഒരാളെ വിളിച്ചപ്പോൾ അവരെ പ്രീതിപ്പെടുത്തുന്ന സമീപനം ശരിയായില്ല. ഓരോ മതത്തിന്റെയും ആത്മീയ വിശ്വാസങ്ങൾക്ക് മൂല്യമുണ്ട്.

സനാതന ധർമ്മം പൂർണമായും ഇല്ലാതാക്കണമെന്ന ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. സനാതന ധർമ്മത്തെ ഡെങ്കിപ്പനി, മലേറിയ, കൊറോണ തുടങ്ങിയ പകർച്ചവ്യാധികളുമായി താരതമ്യപ്പെടുത്തിയായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമർശം. “എതിർത്താൽ പോരാ, ഇല്ലാതാക്കണം. ഡെങ്കിപ്പനി, മലേറിയ, കൊറോണ, തുടങ്ങിയവയെ നമുക്ക് ചെറുക്കാൻ കഴിയില്ല. അവ ഇല്ലാതാക്കണം. അതുപോലെ സനാതനത്തെയും ഇല്ലാതാക്കണം” എന്നായിരുന്നു ഉദയനിധിയുടെ പരാമർശം.

Prime Reel News

Similar Posts