കേരളത്തിലെ സ്ത്രീപീ, ഡനങ്ങൾ, ‘ഒറ്റപ്പെട്ട സംഭവം, ഒറ്റപ്പെട്ടത് തന്നെ’; പോലീസ് സുരക്ഷ ശരിയായ രീതിയിൽ ഉറപ്പാക്കുന്നു; ബാക്കിയെല്ലാം അജണ്ട
ഒറ്റപ്പെട്ട സംഭവം ഒറ്റപ്പെട്ട സംഭവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ ഞെട്ടിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ പതിവാണെന്ന പ്രതിപക്ഷ എംഎൽഎ അൻവർ സാദത്തിന്റെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനൊപ്പം അവർക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനും ആക്രമണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുന്നതിനും കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുന്നതിനും പോലീസ് പ്രതിജ്ഞാബദ്ധമാണ്. കേരള പോലീസ് കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ആലുവയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ ആലുവ ഈസ്റ്റ് പൊലീസ് അന്വേഷണം നടത്തി നടപടി സ്വീകരിച്ചു. മലപ്പുറം തിരൂരങ്ങാടിയിൽ മധ്യപ്രദേശിലെ ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതികളെ പിടികൂടണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. വിവിധ കേസുകളിൽ കുറ്റമറ്റ അന്വേഷണം നടത്തി പ്രതികളെ വേഗത്തിൽ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കേരളാ പോലീസിന് കഴിഞ്ഞു.
സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോഴെല്ലാം പോലീസ് ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രതികളെ യഥാസമയം പിടികൂടി. അതിഥി തൊഴിലാളികളുടെ വിവരശേഖരണം പരിമിതമാണ്. ഈ ഘട്ടത്തിൽ സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും പിണറായി വിജയൻ പറഞ്ഞു. ഭരണപക്ഷത്തെ പരിഹസിക്കാനുള്ള പ്രതിപക്ഷത്തിന്റെ അജണ്ടയാണ് ഇത്തരം ആരോപണങ്ങളെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കു, റ്റകൃ, ത്യം നടക്കുന്നതിന് മുമ്പ് തടയാൻ പോലീസിന് കഴിയണമെന്നും പ്രതിപക്ഷം വ്യക്തമാക്കി. ഇതേത്തുടർന്ന് സ്പീക്കർ എ.എൻ.ഷംസീർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.
പോലീസ് തക്കസമയത്ത് ഇടപെട്ടിരുന്നെങ്കിൽ ആലുവയിലെ അഞ്ചുവയസ്സുകാരിയെ രക്ഷിക്കാമായിരുന്നെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം. കെഎസ്ആർടിസി ബസിനുള്ളിൽ തുടങ്ങി റോഡിലിറങ്ങി സർക്കാരിന്റെ മൂക്കിന് താഴെ പോലും സ്ത്രീകളും കുട്ടികളും ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന കേരളത്തെക്കുറിച്ച് പച്ചയായ യാഥാർത്ഥ്യങ്ങൾ പറഞ്ഞപ്പോൾ ചൂടാകുന്ന സ്ഥിരം നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
