സർക്കാരിന്റെ നേട്ടങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് ഏത്തിക്കുന്നതിനായി മുഖ്യമന്ത്രി മേഖല അവലോകന യോഗങ്ങൾ തുടങ്ങി
സർക്കാരിന്റെ നേട്ടങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് ഏത്തിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ മേഖല അവലോകന യോഗങ്ങൾ തുടങ്ങി. നാല് മേഖലാ സമ്മേളനങ്ങളാണു നടക്കുന്നത് . ചൊവ്വാഴ്ച തിരുവനന്തപുരത്താണ് യോഗം ആരംഭിച്ചത്. 29ന് തൃശൂർ ജില്ലയിലും, ഒക്‌ടോബർ മൂന്നിന് എറണാകുളത്തും,അഞ്ചിന് കോഴിക്കോട്ടുമാണ് യോഗം. മന്ത്രിമാരും, ചീഫ് സെക്രട്ടറിയും, ഉദ്യോഗസ്ഥരും യോഗത്തിലുണ്ടാകും.
കളക്ടർമാർ, വകുപ്പ് മേധാവികൾ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. തിരുവനന്തപുരം മേഖലാ സമ്മേളനത്തിലെ തീരുമാനങ്ങൾ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. അതിദാരിദ്ര്യ നിർമാർജനം, ലൈഫ് , ജലം, വിദ്യാകിരണം , ഹരിതകേരളം മിഷനുകൾ, ദേശീയപാതാ നിർമാണം, മലയോരപാത, തീരദേശപാത, പ്രധാന പൊതുമരാമത്ത് പദ്ധതികൾ, കോവളം ബേക്കൽ ഉൾനാടൻ ജലഗതാഗതം, മാലിന്യമുക്ത കേരളം പദ്ധതികളുടെ പ്രവർത്തനങ്ങൾ പുരോഗതി എന്നിവ മേഖലാ യോഗത്തിൽ വിശകലനം ചെയ്യും. ഓരോ ജില്ലയുടെയും പ്രശ്നങ്ങൾ പരിശോധിക്കും. തടസപെട്ടതും, പുരോഗതിയില്ലാത്തതുമായ പദ്ധതികൾ ചർച്ച ചെയ്യും.
ജില്ലാതലത്തിൽ പരിഹരിക്കേണ്ടവ അവിടെയും സംസ്ഥാനതലത്തിൽ പരിഹാരം കണ്ടെത്തേണ്ട വകുപ്പുകളുമായി ബന്ധപ്പെട്ട് പരിഹരിക്കും. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടി സ്വീകരിക്കും. ഭരണാനുമതി ആവശ്യമുള്ള പദ്ധതികൾക്കും നടപടി സ്വീകരിക്കും. മേഖലാ അവലോകന യോഗങ്ങൾക്കായി 265 വിഷയങ്ങൾ ജില്ലാതലത്ങ്ങളിൽ കണ്ടെത്തി. ഇതിൽ 241 എണ്ണം ജില്ലകളിൽ തന്നെ പരിഹാരം കണ്ടെത്തി. സംസ്ഥാനതലത്തിൽ 703 വിഷയങ്ങൾ പരിഹരിക്കാനുണ്ട്. തിരുവനന്തപുരം മേഖലാ സമ്മേളനത്തിൽ മൂന്ന് ജില്ലകളിലെ പ്രശ്‌നങ്ങളാണ് പരിഗണിച്ചത്. പൊതുപരിപാടികളിൽ മാലിന്യ നിർമാർജനതിനായി പ്രതിജ്ഞ ചൊല്ലും.
മാലിന്യ നിർമാർജനത്തെക്കുറിച്ച് ബോധവൽക്കരണം നടത്താൻ നടപടി സ്വീകരിക്കും. 2025 നവംബർ 1ന് മുമ്പ് സംസ്ഥാനത്തെ അതി ദാരിദ്ര്യമുക്തമാക്കും . 2024 നവംബർ 1നു മുൻപായി 93% പേരെയും അതിദാരിദ്ര്യഅവസ്ഥയിൽ നിന്ന് മോചിപ്പിക്കും. മുതലപ്പൊഴിയിൽ ഡ്രഡ്ജിംഗ് വേഗത്തിൽ പൂർത്തിയാക്കും. കോവളം ബേക്കൽ ജലപാതയുടെ തിരുവനന്തപുരതത്തെ പ്രവൃത്തന പുരോഗതി പരിശോദിച്ചു. പ്രശ്‌നങ്ങൾ പരിഹരിച്ച് പദ്ധതി ഉടൻ യാഥാർത്ഥ്യമാക്കാൻ കഴിയും. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മുഴുവൻ മന്ത്രിസഭആകെ പങ്കെടുക്കുന്ന നവകേരള സദസ് സംഘടിപ്പിക്കും.
വിവിധ മേഖലകളിലെ പ്രമുഖരുമായും,ബഹുജന സദസ്സും കൂടിക്കാഴ്ച്ചയും പരിപാടിയുടെ ഭാഗമാകും. നവംബർ 18 മുതൽ ഡിസംബർ 14 വരെയാണ് പരിപാടി. മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കും. എംഎൽഎമാർ നേതൃത്വം നൽകും. സെപ്റ്റംബറിൽ തന്നെ സംഘാടക സമിതി രൂപീകരിക്കും. സംസ്ഥാന ചുമതലയുള്ള ചീഫ് സെക്രട്ടറിയും സംസ്ഥാനതല കോഓർഡിനേറ്ററായി പാർലമെന്ററി കാര്യ മന്ത്രിയുമായിരിക്കും. 41 വേദികളിലായാണ് ഇത് അവതരിപ്പിക്കുക.
19 എക്സിബിഷനുകൾ ഉണ്ടാകും. തലസ്ഥാനത്തെ ഓരോ നിവാസിയും കേരളീയം പരിപാടിയുടെ സംഘാടകരാകണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. തിരുവനന്തപുരത്തിന്റെ ആതിഥ്യമര്യാദ ലോകം അറിയണം. അകന്ന ബന്ധുക്കളെയും, സുഹൃത്തുക്കളെയും ക്ഷണിക്കണം. അവർക്ക് താമസവും മറ്റ് സൗകര്യങ്ങളും ഒരുക്കണം. ഇതൊക്കെ സ്വാഭാവികമായി സംഭവിച്ചാലേ കേരളിയം യഥാർത്ഥത്തിൽ കേരളത്തിന്റെ ഉത്സവമായി മാറുകയുള്ളൂ.
കേരളീയത എന്നത് ഓരോ മലയാളിയുടെയും വികാരമാകണം. കേരളം ആകെ ഒന്നിക്കണം.തിരുവനന്തപുരത്താണ് പരിപാടി നടക്കുന്നതെങ്കിലും കേരളത്തിലുടനീളം പരിപാടി ജനകീയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
