ഇ ഡി ഓഫിസിൽ കേരള പൊലീസ് പരിശോധന; ബാങ്ക് തട്ടിപ്പ് കേസിൽ ഇ ഡി അന്വേഷണം പുരോഗമിക്കുന്നതിനിടെ
ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി മർദിച്ചെന്ന കൗൺസിലറുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേരള പൊലീസ് സംഘം കൊച്ചി ഇഡി ഓഫിസിൽ പരിശോധന നടത്തുകയാണ്. വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പി.ആർ.അരവിന്ദാക്ഷൻ നൽകിയ പരാതിയിലാണ് പോലീസ് സംഘം ഇ.ഡി ഓഫീസിലെത്തിയത്. എറണാകുളം സെൻട്രൽ പോലീസ് സംഘമാണ് ഇഡി ഓഫീസിൽ പരിശോധന നടത്തുന്നത്.
കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിൽ വ്യാജ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ തങ്ങളെ മർദിച്ചെന്നാണ് പരാതി. അരവിന്ദാക്ഷൻ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. പരാതി ലഭിച്ചതായി കൊച്ചി സിറ്റി പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
വ്യാജ മൊഴി നൽകാൻ മർദിച്ചെന്നാണ് കൊച്ചി സിറ്റി പോലീസിൽ നൽകിയ പരാതി. സെൻട്രൽ പോലീസാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസ് രജിസ്റ്റർ ചെയ്തേക്കുമെന്നാണ് സൂചന. നേരത്തെ, സ്വർണക്കടത്ത് കേസിൽ ഇഡി ഉദ്യോഗസ്ഥനെതിരെ സമാനമായ കേസ് പോലീസ് രജിസ്റ്റർ ചെയ്തിരുന്നു.
