അയ്യങ്കാർ കമൽഹാസനും സവർണ്ണനായ ലാലേട്ടനും ശോഭന ചേച്ചിയും ഒക്കെയുണ്ട്; പഴയിടം നമ്പൂതിരിയുടെ സാമ്പാറിൽ മാത്രം സവർണ്ണത കണ്ടാൽ പോരല്ലോ
കേരളീയം 2023 ന്റെ ഉദ്ഘാടനവുമായി ബന്ധപെട്ടു അഞ്ചു പാർവതി തന്റെ ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പ് വായിക്കാം. കേരളീയം 2023 ന്റെ ഉദ്ഘാടന വേദി!! സിനിമ മേഖലയിലെ ചുവന്നു തുടുത്ത താരകങ്ങൾ ചിരിച്ചു നിൽപ്പുണ്ട്!! അയ്യങ്കാർ കമൽഹാസനും സവർണ്ണനായ ലാലേട്ടനും ശോഭന ചേച്ചിയും ഒക്കെയുണ്ട്. ഇവിടെ ജാതി എടുത്ത് പറയുക തന്നെ വേണം. കാരണം പഴയിടം നമ്പൂതിരിയുടെ സാമ്പാറിൽ മാത്രം സവർണ്ണത കണ്ടാൽ പോരല്ലോ. എന്തിനാണ് ഇത്രയധികം താരങ്ങൾ? വേണമല്ലോ, കാരണം കേരളത്തിന്റെ സാംസ്കാരിക പൈതൃകം എന്ന് പറയുമ്പോൾ സിനിമ ആണല്ലോ നമ്പർ 1പക്ഷേ ആ പൈതൃകത്തിൽ നിലവിലെ കാരണവർ സ്ഥാനം അലങ്കരിക്കുന്ന മധു സാർ എവിടെ??? പിന്നെ സാഹിത്യത്തിലെ മഹാരഥന്മാരൊന്നും ഇല്ല, പകരം ഭാഷാ പണ്ഡിതനായ മന്ത്രി അപ്പൂപ്പൻ ഉണ്ട്!! അത് കൊണ്ട് നോ ഇഷ്യു!!
അപ്പോൾ ന്യായമായ സംശയം നാഴികയ്ക്ക് നാല്പത് വട്ടം ദളിത് പ്രേമം പറയുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടം കോടികൾ ചിലവിട്ട് നടത്തുന്ന ഈ മഹാവേദികയിൽ എത്ര ദളിത് ഐക്കൺസ് ഉണ്ടെന്നാണ്!!! ആരുമില്ല. അപ്പോൾ പാൻ ഇന്ത്യൻ നടൻ വിനായകൻ??അയാളുടെ കലാപരിപാടി?? അത് പോട്ടെ!! ഇന്ത്യൻ ഫുട്‌ബോൾ എന്ന് പറഞ്ഞാൽ ഏതൊരാളുടെയും നാവിൽ ആദ്യം എത്തുന്ന ഒരു പേരുണ്ട് ശ്രീ.ഐ എം വിജയൻ!! എവിടെ??? ശ്രീമതി.പി ടി ഉഷയെ പറയാത്തത് അവരുടെ രാഷ്ട്രീയം വച്ച് ഇത്തരം ഒരു വേദിയിൽ അവരെ ക്ഷണിക്കില്ലല്ലോ. പക്ഷേ ഐ എം വിജയൻ എന്ന കറുത്ത മുത്ത് എവിടെ???
എത്രയോ അന്താരാഷ്ട്ര സിനിമ ഫെസ്റ്റിവലുകളിൽ മലയാളത്തിന്റെ പേരും പെരുമയും വിളിച്ചോതാൻ ഹേതുവായ ഡോ. ബിജു എന്ന സംവിധായകൻ എവിടെ??ഇല്ല!!! എവിടെ ദേശീയ അവാർഡ് ജേതാവ് നാഞ്ചിയമ്മ?? കാടിന്റെ മക്കളോടുള്ള സ്നേഹം ആവിയായി പോയോ?? കേരളത്തിലെ ഒരു സാമ്പത്തികശാസ്ത്ര പണ്ഡിതനും ഇടത് ദലിത് ചിന്തകനുമായ ഡോ കുഞ്ഞാമൻ ഉണ്ടോ ആ വേദിയിൽ??ഇല്ല!!അതെന്താ, എത്രയോ സാമ്പത്തിക ശാസ്ത്ര ഗ്രന്ഥങ്ങൾ എഴുതിയ, എതിര് എന്ന കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹമായ ആത്മകഥ എഴുതിയ അദ്ദേഹം ആ വേദിയിൽ നിന്നാൽ ആകാശം ഇടിഞ്ഞു വീഴുമോ? ഇല്ല!! മന്ത്രി ആയത് കൊണ്ട് മാത്രം വേദിയുടെ ഒരു മൂലയിൽ സ്ഥാനം കിട്ടിയ ബഹുമാന്യനായ സഖാവ് രാധാകൃഷ്ണനെ കണ്ടപ്പോൾ ഞാൻ ഓർത്തു അദ്ദേഹത്തിന്റെ ഹൃദയത്തിൽ അന്ന് ക്ഷേത്ര നമ്പൂതിരി സവർണ്ണ നിലവിളക്ക് കൊണ്ട് കുത്തിയ മുറിവിനെ compensate ചെയ്യാൻ അദ്ദേഹത്തെ കൊണ്ട് വിളക്ക് കത്തിച്ചു ഉദ്ഘാടനം ചെയ്യിക്കുമെന്ന്!! എവിടെ
തുല്യതയ്ക്കും സ്ത്രീശക്തിക്കും വേണ്ടി മതിൽ കെട്ടിയ കേരളത്തിലെ ഈ കേരളീയ മാമാങ്കത്തിന് നിരന്നു നിൽക്കുന്ന സ്ത്രീ രത്നങ്ങളെ കണ്ടപ്പോൾ പകച്ചു, തെറിച്ചു പോയി എന്റെ ബാല്യവും കൗമാരവും യൗവനവും വാർദ്ധക്യവും!!! ചുരുക്കത്തിൽ ഈ കേരളീയം പൊതു സമൂഹത്തോട് വിളിച്ചു പറയുന്നത് ഒന്നേയുള്ളൂ – ഇരവാദത്തിനും കുത്തിത്തിരിപ്പിനും വേണ്ടി വിളിച്ചുപ്പറയുന്ന ദളിത് സ്നേഹം കണ്ട് വേദിയും നിലവിളക്കും പദവിയും കിട്ടുമെന്ന് ദിവാസ്വപ്നം കാണണ്ടാ ഒരു ദളിതനും!!! കമ്മ്യൂണിസ്റ്റ് കേരളത്തിൽ, കമ്മി മാടമ്പികളുടെ മനസ്സിൽ എന്നും നിങ്ങൾക്ക് സ്ഥാനം വേലിക്ക് അപ്പുറമാണ്!! പോളിറ്റ് ബ്യുറോയിലേതു പോലെ!!!
