മദ്യപിച്ചു കഴിഞ്ഞാല്‍ വിനായകന്‍ കുറച്ച് കുഴപ്പമാണ്; മൂന്നു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയതെന്ന് ഡിസിപി

മദ്യപിച്ച് കഴിഞ്ഞാൽ  വിനായകന് കുറച്ചു കുഴപ്പമാണെന്ന്  കൊച്ചി ഡിസിപി എസ് ശശിധരൻ. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് വിനായകനെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഡിസിപി വ്യക്തമാക്കി.

 

സ്റ്റേഷനിൽ വെച്ച് എന്തെങ്കിലും അസഭ്യം പറഞ്ഞിട്ടുണ്ടോ എന്നറിയാൻ വീഡിയോ പരിശോധിക്കണം എന്നും ഡിസിപി പറഞ്ഞു. വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടർന്നാണ് സ്‌റ്റേഷനിലെത്തിയതെന്ന് ഡിസിപി പറഞ്ഞു. നേരത്തെയും വിനായകൻ സ്റ്റേഷനിൽ എത്തി പ്രശ്‌നമുണ്ടാക്കിയതായി ഡിസിപി പറഞ്ഞു.

 

പരിശോധിച്ച ശേഷം കൂടുതൽ വകുപ്പ് ചേർക്കുമെന്ന് കൊച്ചി ഡിസിപി അറിയിച്ചു. വിനായകന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ഏഴുവർഷത്തിൽ താഴെ ശിക്ഷയായതിനാലാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതെന്നും ഡിസിപി പറഞ്ഞു.

 

അതേസമയം, വൈദ്യപരിശോധന നടത്തിയാലും രക്തപരിശോധനയുടെ ഫലം പുറത്തുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ മദ്യപിച്ചെത്തിയാണ് വിനായകൻ പ്രശ്നമുണ്ടാക്കിയത്. സംഭവത്തിൽ വിനായകനെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Prime Reel News

Similar Posts