ഭാര്യക്ക് നിറമില്ല; കറുത്തതിന്റെ പേരില്‍ ഭാര്യയെ വെള്ളത്തിൽ തള്ളിയിട്ടു കൊന്ന കേസിൽ എട്ടുവർഷത്തിനുശേഷം ഭർത്താവ് പിടിയിൽ

പത്തനംതിട്ടയിൽ ഭാര്യയെ തടാകത്തിൽ തള്ളിയിട്ട് കൊന്ന കേസിൽ വർഷങ്ങൾക്കുശേഷം ഭർത്താവ് അറസ്റ്റിൽ. സംഭവത്തിൽ തേവലക്കര സ്വദേശിയായ ശിഹാബിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പുനലൂർ വാളക്കോട് സ്വദേശിനിയായ ഷജീറയാണ് 2015 ജൂൺ 17ന് ശാസ്താംകോട്ട കല്ലുംമൂട്ട് കടവിൽ തടാകത്തിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ബോട്ട് ജെട്ടിയിൽ നിന്നും വെള്ളത്തിൽ വീണ നിലയിൽ അബോധാവസ്ഥയിലാണ് ഷജീറെ ശാസ്താംകോട്ട പത്മാവതി ആശുപത്രിയിൽ എത്തിച്ചത്.

മൂന്നുദിവസം അബോധാവസ്ഥയിൽ തന്നെ തുടർന്നതിനുശേഷം ആയിരുന്നു മരണം. വിവാഹം കഴിഞ്ഞ് ഏഴാം മാസം ഷജീറ കൊല്ലപ്പെടുകയായിരുന്നു. വെളുത്ത കാറും, കറുത്ത പെണ്ണും ആണ് തനിക്ക് കിട്ടിയതെന്ന് പറഞ്ഞ് ശിഹാബ് നിരന്തരമായി ഷജീറയെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഷജീറയെ ഫോൺ ചെയ്യാനോ, യാതൊരു സ്വാതന്ത്ര്യവും ഷജീറയ്ക്ക് നൽകിയിരുന്നില്ല. കൊല്ലം തേവലക്കര പാലക്കൽ മുറിയിൽ ശിഹാബിന്റെ രണ്ടാം ഭാര്യയാണ് പുനലൂർ വാളക്കോട് കണ്ണങ്കര വീട്ടിൽ ഷജീറ.

ഷജീറയെ കൊലപ്പെടുത്താൻ ആയി കരിമീൻ വാങ്ങാൻ എന്ന പേരിലാണ് മൺട്രോത്തുരുത്തിന് സമീപത്തെ പെരിങ്ങാലത്തേക്ക് ഷജീറയും കൂട്ടി ശിഹാബ് പോയത്. കരിമീൻ കിട്ടാതെ തിരികെ മടങ്ങിയ ശേഷം ആറരയോടെ ജങ്കാറിൽ കല്ലുംമൂട്ടിൻ കടവിൽ തിരികെ എത്തി. തലവേ, ദനയാണെന്നും പറഞ്ഞ് ഇരുട്ടും വരെ അവിടെ തന്നെ തുടർന്നു. അതിനുശേഷം വെളിച്ച സൗകര്യമില്ലാത്ത കടവിൽ നിന്ന് ഷജീറയുമായി ബോട്ട് ജെട്ടിയിലേക്ക് നടന്നു.

ഇതിനിടയിൽ ആരും കാണാതെ ഷജീറെ വെള്ളത്തിലേക്ക് തള്ളിയിടുകയായിരുന്നു. ആളുകൾ കൂടിയപ്പോൾ അബദ്ധത്തിൽ കാൽ തെറ്റി വീണ നിലയിൽ ശിഹാബ് അഭിനയിക്കുകയും ചെയ്തു. സംഭവം നേരിൽ കണ്ട ആരും തന്നെ ഇല്ല . എന്നാൽ സാഹചര്യ തെളിവുകളും ,സാക്ഷി മൊഴികളും ,ശാസ്ത്രീയ തെളിവുകളും ആണ് കേസ് അന്വേഷണത്തിൽ നിർണായക തെളിവായത്. വിശദമായ ചോദ്യം ചെയ്യലിൽ പ്രതികുറ്റം സമ്മതിച്ചു എന്ന് പോലീസ് പറയുന്നു. ഇന്ന് തന്നെ ഇയാളെ കോടതിയിൽ ഹാജരാക്കും.

Prime Reel News

Similar Posts