എംഡിഎംഎയുമായി ദമ്പതികൾ കോഴിക്കോട് നിന്നും പിടിയിൽ
കോഴിക്കോട് തൊട്ടിൽപ്പാലത്തിൽ എംഡിഎംഎയുമായി ദമ്പതികൾ അറസ്റ്റിൽ. വടകര സ്വദേശി ജിതിൻ ബാബുവും ഭാര്യ സ്റ്റെഫിയുമാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 97 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
ബെംഗളൂരുവിൽ നിന്ന് വടകരയിലേക്ക് എംഡിഎംഎ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. സംശയം തോന്നാതിരിക്കാൻ എംഡിഎംഎ കടത്തുകാരൻ മകനെയും കാറിൽ കയറ്റി. ഇവർ സഞ്ചരിച്ചിരുന്ന കാറും തൊട്ടിൽപ്പാലം പോലീസ് കസ്റ്റഡിയിലെടുത്തു.
