മെഴുകുതിരി കത്തിക്കാൻ തീപ്പെട്ടി തപ്പുന്ന പ്രബുദ്ധ മലയാളികളെയും, അപമാന ഭാരം കൊണ്ട് തലതാണുപോയ പ്രമുഖ സിനിമാനടനെയും ഇപ്പോൾ കാണുന്നില്ല; കൃഷ്ണകുമാർ

ആലുവയിൽ അഞ്ചുവയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാർ. ഇതൊക്കെ ജനങ്ങൾ കാണുന്നുണ്ടെന്നും കണക്കു പറയാൻ അവർക്ക് കൈ തരിക്കുന്നുടെന്നും അദ്ദേഹം പറയുന്നു. പ്രിയപ്പെട്ട സഹോദരങ്ങളെ ഇന്നലെ ഉച്ചമുതൽ ഇന്നീ നിമിഷം വരെ ഉള്ളിൽ നന്മയുള്ള എല്ലാ മലയാളിയുടെയും മനസ്സും മനസ്സാക്ഷിയും മരവിച്ച ഒരു അവസ്ഥയിലാണ്.

ആ കൊച്ചു കുഞ്ഞിൻറെ മുഖം വലിയ നടുക്കവും വീണ്ടും ഒരുപിടി ചോദ്യങ്ങളും നമുക്ക് മുന്നിൽ ഉയർത്തുന്ന ഒന്നാണ്. ഒപ്പം അടക്കാൻ പറ്റാത്ത അത്രയും നിസ്സഹായതയും ,രോഷവും. തരം കിട്ടുമ്പോഴൊക്കെ വടക്കോട്ട് നോക്കി കുരക്കുകയും, ഓരിയിടുകയും ചെയ്യുന്ന ഒരു സാംസ്കാരിക നായയെയും നാം ഇപ്പോൾ ഇവിടെ കാണുന്നില്ല. കാശ്മീരിലോ, മണിപ്പൂരിലോ പേരുപോലും അറിയാത്ത ഏതെങ്കിലും ഉൾനാടൻ വടക്കേ ഇന്ത്യൻ ഗ്രാമത്തിലോ മറ്റും നടക്കുന്ന ഏതെങ്കിലും ഒരു പീഡന വാർത്ത വളഞ്ഞൊടിഞ്ഞ് ഇവിടെയെത്തുമ്പോൾ മെഴുകുതിരി കത്തിക്കാൻ തീപ്പെട്ടി തപ്പുന്ന പ്രബുദ്ധ മലയാളികളെ ആരെയും നാം ഇപ്പോൾ കാണുന്നില്ല.

ഒന്ന് രണ്ടാഴ്ചകൾക്ക് മുൻപ് അപമാന ഭാരം കൊണ്ട് താണുപോയ ഇവിടുത്തെ ഒരു പ്രമുഖ സിനിമാ നടന്റെ തല അതിനുശേഷം പഴയ സ്ഥാനത്ത് പൊങ്ങി വന്നതായി നാം ഇപ്പോൾ കാണുന്നില്ല .മദ്യവും, മയക്കുമരുന്നും, അരാജകത്വവും സ്വജനപക്ഷപാതവും ,ന്യൂനപക്ഷ പ്രീണനവും സമാസമം എല്ലാം ചേർത്ത് വെച്ച് കേരളത്തെ നമ്പർ വൺ ആക്കിയ ഈ സർക്കാർ ഇപ്പോൾ ഭരിക്കുമ്പോൾ എനിക്കോ നിങ്ങൾക്കോ പറക്കമുറ്റാത്ത നമ്മുടെയൊക്കെ കൊച്ചുമക്കൾക്കുപോലുമോ ഇവിടെ അപായ ഭീതി ഇല്ലാതെ ജീവിക്കാൻ സാധ്യമല്ല .ഹിന്ദു ആയിട്ടാണ് ജനിച്ചു പോയതെങ്കിൽ പ്രത്യേകിച്ചും. കുട്ടികൾക്കെതിരെയുള്ള അക്രമങ്ങളുടെ പേരിൽ 2016 മുതൽ ഈ വർഷം മെയ് വരെയുള്ള കണക്കുകൾ പ്രകാരം 31364 കുട്ടികൾക്കെതിരെയുള്ള അക്രമങ്ങളുടെ അതിക്രമങ്ങളുടെ പേരിൽ റജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.

അതിൽ തന്നെ 9604 എണ്ണം ലൈംഗിക അതിക്രമങ്ങളാണ്. നമ്മുടെ കേരളത്തിൽ 214 കുരുന്നുകളാണ് ഈ കാലയളവിൽ കൊല്ലപ്പെട്ടിട്ടുള്ളത്. ഇനിയും കണക്കിൽ പെടാത്തവ ഇതിലും എത്രയോ ഉണ്ട്.വോട്ട് ബാങ്കിൽ മാത്രം കണ്ണുവെച്ച് ഇവിടെ വന്ന് അടിയുന്ന സകല അന്യസംസ്ഥാന തൊഴിലാളികളെയും അതിഥി, അഭിമാനം എന്നൊക്കെ പേരിട്ടു വിളിച്ച ആദരിക്കുന്ന സർക്കാരും ശിങ്കിടികളായ സഖാക്കളും ഒന്നോർത്താൽ വളരെ നന്ദി ജനം ഇതെല്ലാം കാണുന്നുണ്ട്.

കണക്ക് പറയാൻ അവർക്ക് കൈ തരിക്കുന്നുമുണ്ട്. പുഴുക്കുത്ത് വീണുപോയ ഒരു സമൂഹത്തിലെ പരാജയപ്പെട്ടു നിൽക്കുന്ന ഒരു ഭൂരിപക്ഷത്തിന്റെ അംഗമെന്നും പ്രതീകമെന്നും ഉള്ള നിലയിൽ പറയുന്നു, മാപ്പ് തരിക മകളെ, വരുംകാലങ്ങളിൽ കാലങ്ങൾ എങ്കിലും നിൻറെ സഹോദരിമാർക്ക് ജീവ ഭയമില്ലാതെ പുറത്തിറങ്ങാനും പറന്നുയരാനുമുള്ള അവസരം ഈ നാട്ടിലുണ്ടാകും. ഇതിനുവേണ്ടി മാത്രമായിരിക്കും എൻറെ എല്ലാ പരിശ്രമങ്ങളും നമ്മുടെയൊക്കെ മനസ്സുകളിലെ ഈ മുറിവുണങ്ങാൻ സർവ്വേശ്വരൻ സഹായിക്കട്ടെ.

Prime Reel News

Similar Posts