കെഎസ്ആർടിസി ബസ് കയറിയിറങ്ങി വയോധികനു ദാരുണാന്ത്യം; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

പനയമുട്ടം ജങ്ഷനിൽ നിന്ന് കെഎസ്ആർടിസി ബസിൽ കയറാൻ കാത്തു നിന്ന വയോധികൻ ബസിനടിയിൽ പെട്ട് മരിച്ചു. പനയമുട്ടം സതീഷ് ഭവനിൽ ജെ കൃഷ്ണൻ നായർ (79) ആണ് മരിച്ചത്. വൈകിട്ട് 3.30ന് ശേഷമാണ് അപകടം. ക്ഷീരകർഷകനായ കൃഷ്ണൻ നായർ ആറ്റുകാൽ ക്ഷീരോലപാദക സംഘത്തിലേക്ക് പാൽ കൊണ്ടുപോകാൻ പനയമുട്ടം ജങ്ഷനിൽ ബസ് കാത്തുനിൽക്കുകയായിരുന്നു.

പുലർച്ചെ 3.20ന് ചേപ്പിലോട്ട് നിന്ന് നെടുമങ്ങാട്ടേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ മുൻവശം തട്ടി ബസിനടിയിൽ വീഴുകയായിരുന്നു കൃഷ്ണൻ നായർ. സംഭവസ്ഥലത്തു തന്നെ മ, രിച്ച കൃഷ്ണൻ നായരുടെ മൃ, തദേഹം നെടുമങ്ങാട് പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

മൃ, തദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ – കമലമ്മ. മക്കള് – സതീഷ്, മല്ലിക, ബിജു, പരേതനായ കമലഹാസന്. മരുമക്കൾ – ശ്രീജ, ഹരിലാൽ, വിനീത, റൂബി.

Prime Reel News

Similar Posts