ലൈഫ് ഭവന പദ്ധതി തുക ആറുലക്ഷമായി ഉയർത്തി സർക്കാർ; നേട്ടം പട്ടികവർഗ കുടുംബങ്ങള്‍ക്ക്
ഭവനരഹിതർക്കുള്ള ലൈഫ് ഭവന പദ്ധതിയിൽ പട്ടികവർഗ കുടുംബങ്ങൾക്ക് ലഭിക്കുന്ന സർക്കാർ സഹായ ധനം വർധിപ്പിച്ചു. ലൈഫ് ഭവന യോജന പ്രകാരമുള്ള സഹായനിധി ആറ് ലക്ഷം രൂപയായി വര്ധിപ്പിച്ചതായി മന്ത്രി എം ബി രാജേഷ് അറിയിച്ചു.
ഇതുവരെ പട്ടിക വർഗ സങ്കേതങ്ങളിൽ വീട് വെക്കുന്നവർക്ക് ആറ് ലക്ഷം രൂപയും അല്ലാത്തവർക്ക് നാല് ലക്ഷം രൂപയുമാണ് നൽകിയിരുന്നത്. ഈ ആനുകൂല്യമാണ് ഇപ്പോൾ വർദ്ധിപ്പിച്ചിരിക്കുന്നത്.
ലൈഫ് മിഷൻ വഴി പട്ടികവർഗ കുടുംബങ്ങൾക്ക് ഇതിനകം മുപ്പത്തി അയ്യായിരത്തിലധികം വീടുകൾ ലഭ്യമാക്കിയതായി മന്ത്രി അറിയിച്ചു. ലൈഫ് പദ്ധതിയിലൂടെ സംസ്ഥാനത്ത് ഇതുവരെ 3,49,247 വീടുകൾ പൂർത്തീകരിച്ചു. ഇതുകൂടാതെ 1,16,541 വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്.
