മൂന്ന് വർഷത്തിലേറെയായി തെരുവോര കച്ചവടക്കാരെ കബളിപ്പിച്ച് പണം തട്ടിയിരുന്ന ലോട്ടറി തട്ടിപ്പ് വീരൻ പിടിയിൽ
ലോട്ടറി തട്ടിപ്പ് വീരൻ പാലക്കാട് അറസ്റ്റിൽ. തച്ചനാടി സ്വദേശി ഗഫൂറാണ് അറസ്റ്റിലായത്. പാലക്കാട് കസബ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ലോട്ടറി നമ്പറുകൾ മാറ്റി തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഗഫൂറിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ചന്ദ്രനഗറിൽ വഴിയോരക്കച്ചവടക്കാരെ കബളിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതിയാണ് ഇയാൾ. കടയുടമയിൽ നിന്ന് 5,000 രൂപയാണ് ഇയാൾ കബളിപ്പിച്ച് എടുത്തത്. ലോട്ടറി വിൽപനക്കാരുമായി ചങ്ങാത്തം കൂടുകയും ടിക്കറ്റ് വാങ്ങിയ ശേഷം നമ്പർ മാറ്റി തട്ടിപ്പ് നടത്തുകയുമായിരുന്നു.
മൂന്ന് വർഷമായി ജില്ലയുടെ പല ഭാഗങ്ങളിലും പ്രതികൾ ഇതേ രീതിയിൽ തട്ടിപ്പ് നടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. കസബ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
