അബുദാബിയിലെ ക്രിസ്ത്യൻ പള്ളിയുടെ നിർമ്മാണത്തിനായി പത്തുലക്ഷം ദിർഹം സംഭാവന നൽകി യൂസഫലി
അബുദാബിയിൽ ക്രിസ്ത്യൻ പള്ളിയുടെ നവീകരണ പ്രവർത്തനത്തിനായി 10 ലക്ഷം ദിർഹം സംഭാവന നൽകിയിരിക്കുകയാണ് ലുലു ഗ്രൂപ്പ് ചെയർമാനും പ്രവാസി വ്യവസായിയുമായ എം എ യൂസഫലി.
പഴക്കമേറിയ ക്രിസ്ത്യൻ പള്ളികളിൽ ഒന്നായ സെൻറ് ജോർജ് ഓർത്തഡോക്സ് കത്രീഡ്രലിന്റെ നവീകരണ പ്രവർത്തനത്തിനായാണ് യൂസഫലി 10 ലക്ഷം രൂപ സംഭാവനയായി നൽകിയത്. പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത് കഴിഞ്ഞ വർഷമാണ്. 40% ത്തോളം ഇതിനോടകം നിർമ്മാണം പൂർത്തിയായി.
അടുത്തവർഷം ഏപ്രിൽ മെയ് മാസത്തോടുകൂടി നിർമ്മാണം പൂർത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് കത്രീഡ്രൽ വികാരിയായ റവ ഫാദർ എൽദോ എം പോൾ അറിയിച്ചു. യൂസഫലിയോട് ഒരുപാട് നന്ദി രേഖപ്പെടുത്തുന്നതായും, പുതിയ കെട്ടിടംപണിയാൻ ദൈവത്തിൻറെ അനുഗ്രഹമാണ് യൂസഫലി നൽകിയ 10 ലക്ഷം ദർഹം എന്നും ഫാദർ പോൾ പറഞ്ഞു. ജാതിമത വർഗ്ഗ വ്യത്യാസങ്ങൾ ഇല്ലാതെ മറ്റുള്ളവരെ സഹായിക്കുന്ന ആളാണ് യൂസഫലി എന്നും അദ്ദേഹം പറഞ്ഞു. യുഎഇ രൂപീകൃതമാകുന്നതിനു മുൻപേ സ്ഥാപിതമായ പള്ളിയാണിത്.
