99 പ്രശ്നങ്ങളും, എന്റെ ഒരു പരിഹാരവും, ദൈവത്തിന്റെ കോടതിയിൽ ചിലർക്കുള്ളത് ബാക്കിയുണ്ട്; മാധവ് സുരേഷ്
ഇളയ മകൻ മാധവ് സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു ഇങ്ങിനെ കുറിച്ചു, തന്റെ എല്ലാ പ്രശ്‌നങ്ങൾക്കും ഒരേയൊരു പരിഹാരമാണ് ചിത്രമെന്ന അടിക്കുറിപ്പും മാധവ് നൽകി. ഇൻസ്റ്റഗ്രാമിലൂടെയാണ് മാധവ് ഈ ചിത്രം പങ്കുവെച്ചത്. ’99 പ്രശ്നങ്ങൾക്കുള്ള എന്റെ പരിഹാരം. ദൈവത്തിന്റെ കോടതിയിൽ ചിലർക്കുള്ളത് അവശേഷിക്കുന്നു.’ മാധവ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
മാധ്യമ പ്രവർത്തകക്കെതിരെ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് മാധവ് ഇത്തരമൊരു കുറിപ്പിനൊപ്പം ചിത്രം പങ്കുവെച്ചിരിക്കുന്നത്. അതേസമയം ഈ വിഷയത്തിൽ ഗോകുൽ സുരേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം സുരേഷ് ഗോപിക്കെതിരെ നൽകിയ പരാതിയിൽ മാധ്യമപ്രവർത്തക പൊലീസിന് മൊഴി നൽകി. നടക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. ഒരു മണിക്കൂർ നീണ്ട മൊഴിയിൽ സുരേഷ് ഗോപിക്കെതിരായ പരാതിയിലെ വസ്തുതകൾ പരാതിക്കാരി ആവർത്തിച്ചു. സംഭവം നടന്ന കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ പോലീസ് എത്തി പോലീസ് അകമ്പടി ഒരുക്കി.
