അടച്ചിട്ടവീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച; 60 പവന്‍ സ്വർണവും, 2 ലക്ഷം രൂപയും, ഡയമണ്ടും, ഐ ഫോണ്‍ തുടങ്ങിയവ കവര്‍ന്നു

പൂട്ടിക്കിടക്കുന്ന വീട് കുത്തിത്തുറന്ന് മോഷണം. മാറഞ്ചേരി കാഞ്ഞിരമുക്ക് പട്ടായി ചെറുകുളം സ്വദേശി ഷംസുവിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന 60 പവൻ സ്വർണാഭരണങ്ങളും രണ്ട് ലക്ഷം രൂപയും വജ്രാഭരണങ്ങളും കവർന്നു.

 

ഐഫോൺ, സിസിടിവി ഡിവിആർ, രണ്ട് ലാപ്‌ടോപ്പുകൾ, വൈഫൈ മോഡം എന്നിവയുൾപ്പെടെയുള്ള ഉപകരണങ്ങളും മോഷണം പോയി. തിങ്കളാഴ്ച ഉച്ചയോടെ ഷംസുവിന്റെ ഭാര്യ ബസരിയയും രണ്ട് കുട്ടികളും രാത്രിയോടെ മടങ്ങാമെന്നു പറഞ്ഞ് വീട് പൂട്ടി മാറഞ്ചേരി പരിചകത്തെ ബസരിയയുടെ തറവാട്ടു വീട്ടിലേക്ക് പോയി. രാത്രി കനത്ത മഴയെ തുടർന്ന് പരിചകത്തിലേക്കുള്ള മടക്കയാത്ര ചൊവ്വാഴ്ചത്തേക്ക് മാറ്റി.

 

ചൊവ്വാഴ്ച വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വാതിൽ തുറന്നിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. വീടിനുള്ളിൽ കയറിയപ്പോഴാണ് കവർച്ച നടന്നതായി അറിയുന്നത്. മുറികളിലെ അലമാര തുറന്ന് സാധനങ്ങളെല്ലാം ചിതറിക്കിടക്കുകയായിരുന്നു. മോഷണവിവരം അറിഞ്ഞയുടൻ പെരുമ്പടപ്പ് സബ് ഇൻസ്പെക്ടർ എൽ.എ.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തി.

Prime Reel News

Similar Posts