ചികിത്സയ്ക്കായി നാട്ടിലെത്തിയ മലയാളി നഴ്സ് അന്തരിച്ചു; ഭര്‍ത്താവിന് പിന്നാലെ ഷൈനിയും യാത്രയായി

ചികിത്സയ്ക്കായി ഒരു വർഷം മുമ്പ് നാട്ടിലെത്തിയ യുകെയിലെ മലയാളി നഴ്‌സ് അന്തരിച്ചു. കെന്റിന് സമീപം ബ്രോംലിയിൽ താമസിച്ചിരുന്ന ഷൈനി ജെയിംസ് (53) ആണ് മരിച്ചത്. ഇരുപത് വർഷം മുമ്പാണ് ഷൈനിയുടെ കുടുംബം യുകെയിലെത്തിയത്. അപ്രതീക്ഷിതമായി രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് വന്നിരുന്നു. കോട്ടയം മേമ്മുറി വടക്കേകണ്ടംകരിയിൽ (മൂലേപറമ്പിൽ) കുടുംബാംഗമാണ്.

ഭർത്താവ് അനിൽ ചെറിയാൻ പുത്തൻപറമ്പിൽ നേരത്തെ യുകെയിൽ വച്ച് നിര്യാതനായിരുന്നു. അതിന് ശേഷം രണ്ട് കുട്ടികളുമായി താമസിക്കുന്നതിനിടെയാണ് ഷൈനിക്ക് നാഡീസംബന്ധമായ അസുഖം പിടിപെട്ട് തുടർ ചികിത്സയ്ക്കായി നാട്ടിലെത്തിയത്. മക്കൾ അഷിനി അനിൽ, അലീന അനിൽ.

സംസ്കാരം നവംബർ 6-ന് തിങ്കളാഴ്ച രാവിലെ 10.30-ന് മെമ്മോറിയൽ ലിറ്റിൽ ഫ്ലവർ കാത്തലിക് ചർച്ചിലെ വസതിയിൽ ശുശ്രൂഷകൾക്ക് ശേഷം. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് സംസ്കാര ശുശ്രൂഷകൾ നിർവഹിക്കും. മൃതദേഹം ഞായറാഴ്ച വൈകീട്ട് 6.30-ന് മേമ്മൂരിയിലെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും.

Prime Reel News

Similar Posts