മലയാളി സൈനികൻ രാജസ്ഥാനിൽ ജോലിക്കിടെ പാമ്പുകടിയേറ്റു മരിച്ചു

മലയാളി സൈനികൻ രാജസ്ഥാനിൽ മരിച്ചു. ജോലിക്കിടെ പാമ്പുകടിയേറ്റായിരുന്നു അന്ത്യം. ആലപ്പുഴ പട്ടണക്കാട് മൊഴികാട്ട് കാർത്തികേയന്റെ മകൻ വിഷ്ണുവാണ് (32) മരിച്ചത്. ജയ്‌സൽമേറിൽ പട്രോളിംഗിനിടെ പുലർച്ചെ മൂന്ന് മണിയോടെയാണ് വിഷ്ണുവിന് പാമ്പുകടിയേറ്റത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭൗതികദേഹം ഇന്ന് വൈകിട്ട് കൊച്ചി വിമാനത്താവളത്തിൽ എത്തിക്കും. വിഷ്ണു വിവാഹിതനാണ്. അളകയാണ് ഭാര്യ, മകൻ: ധ്രുവിക്.

Prime Reel News

Similar Posts