14 കാരിയെ രണ്ടുവര്‍ഷത്തിലേറെ പീ, ഡിപ്പിച്ചു; പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍
14 വയസുകാരിയെ രണ്ട് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. മുന്നാട് കൊട്ടോടിയിലെ സി. അബ്ദുള് റഷീദി(31)നെയാണ് ചന്തേര എസ്.ഐ. എം.വി. ശ്രീദാസ് അറസ്റ്റ് ചെയ്തത്.
എടച്ചാക്കൈയിൽ മദ്രസാധ്യാപകനായിരുന്ന ഇയാൾ ക്വാർട്ടേഴ്സിൽ വച്ചാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് ഭീഷണിപ്പെടുത്തി രാത്രിയിൽ വീട്ടിലെത്തി ആയിരുന്നു പീഡനം.
ഇപ്പോൾ തൃക്കരിപ്പൂരിലെ ലൈറ്റ് സൗണ്ട് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ.. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
