വൈകല്യം മാറ്റി കൊടുക്കുന്ന തിരുമ്മുചികിത്സയെന്ന്‌ വിശ്വസിപ്പിച്ച്‌ 
ഭിന്നശേഷിക്കാരിയെ പീ, ഡിപ്പിച്ച തൈലം വിൽപ്പനക്കാരൻ പിടിയിൽ

തിരുമ്മുചികിത്സക്കെന്ന പേരിൽ ഭിന്നശേഷിക്കാരിയായ യുവതിയെ സമീപിച്ച് പീഡിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. കായംകുളം പെരിങ്ങാല കൊക്കാതറയിൽ വീട്ടിൽ അബ്ദുൽ നിയാസിനെ (48) യാണ് കുറത്തിക്കാട് പോലീസിന്റെ പിടിയിലായത്. 2022 സെപ്തംബറിൽ തിരുമ്മി ചികിത്സിക്കുമെന്ന വിശ്വാസത്തിൽ കുറത്തിക്കാട് സ്‌റ്റേഷനിലെ യുവതിയെ സമീപിച്ചു.

തിരുമ്മുന്നതിനിടെ പലതവണ പീഡിപ്പിച്ചെന്നാണ്‌ കേസ്‌. തൈലക്കച്ചവടം നടത്തിയിരുന്ന ഇയാൾ തിരുമ്മുപഠിച്ചിട്ടില്ലെന്ന്‌ പൊലീസ്‌ പറഞ്ഞു. ഒളിവിലായിരുന്ന പ്രതിയെ പത്തനാപുരത്ത് കുരട്ടിക്കാട് എസ്എച്ച്ഒ പി.കെ.മോഹിത്, എഎസ്ഐ രജീന്ദ്രദാസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷാജിമോൻ, രഞ്ജിത്ത് എന്നിവർ ചേർന്ന് അറസ്റ്റുചെയ്തു. പ്രതിയെ മാവേലിക്കര കോടതി റിമാൻഡ് ചെയ്തു.

Prime Reel News

Similar Posts