സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട വീട്ടമ്മയെ പീ, ഡിപ്പിച്ച് ന, ഗ്നദൃ, ശ്യം പ്രചരിപ്പിച്ച്, പണം തട്ടിയ 23-കാരന്‍ അറസ്റ്റിൽ

വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ശേഷം നഗ്നദൃശ്യം പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. പിറവം മലയിൽ എസ്.അതുലിനെയാണ് (23) ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

സോഷ്യൽ മീഡിയ വഴിയാണ് വീട്ടമ്മയുമായി സൗഹൃദം സ്ഥാപിച്ചത്. നഗ്‌നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാതിരിക്കണമെങ്കില്‍ മറ്റു പെണ്‍കുട്ടികളെ തനിക്ക് എത്തിച്ചുനല്‍കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടമ്മ ഇത് നിരസിച്ചതിനെ തുടർന്നാണ് വീട്ടമ്മക്കെതിരെ പ്രതികാരം നടത്തിയത്.

തുടർന്ന് വീട്ടമ്മയുടെ ചിത്രം ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി. തന്റെ കൈവശമുള്ള വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ ഇയാൾ പലർക്കും അയച്ചുകൊടുത്തു. തുടർന്ന് വീഡിയോ കോൾ ചെയ്യണമെങ്കിൽ മുൻകൂറായി പണം നൽകണമെന്ന് ആവശ്യപ്പെട്ട് വീട്ടമ്മയുടെ വാട്‌സ്ആപ്പ് നമ്പറും അയച്ചു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്എച്ച്ഒ പ്രസാദ് എബ്രഹാം വർഗീസ്, എസ്ഐ. എം.പി സാഗറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Prime Reel News

Similar Posts